Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

ഐശ്വര്യയ്ക്ക് ഇന്ന് പിറന്നാള്‍

01 NOVEMBER 2014 04:58 PM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് സ്വപ്‌ന സുന്ദരി ഐശ്വര്യാ റായി ബച്ചന് ഇന്ന് പിറന്നാള്‍. ഇപ്പോഴും മധുരപ്പതിനേഴിന്റെ സൗന്ദ്യര്യം തുളുമ്പുന്ന താരത്തിന് ഇന്നു തികയുന്നത് 41 വയസ്. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള വനിത എന്നാണ് മാധ്യമങ്ങള്‍ ആഷിനെ വിശേഷിപ്പിക്കുന്നത്. 1994ലെ ലോകസുന്ദരി പട്ടത്തില്‍ നിന്നും ഐശ്വര്യ പടികള്‍ ചവിട്ടിക്കയറിയത് ബോളിവുഡിലെ താരപീഠത്തിലേക്കായിരുന്നു. പിന്നീട് ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി കയറിച്ചെന്നപ്പോള്‍ സിനിമകളുടെ എണ്ണം കുറച്ചുവെങ്കിലും ഇപ്പോഴും ആഷ് തന്നെയാണ് ബോളിവുഡിന്റെ ഇഷ്ടനായിക.
ഐശ്വര്യയുടെ ആദ്യ ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. വാണിജ്യ സിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിലെത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. പൂച്ചക്കണ്ണൂള്ള ഈ സുന്ദരി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു.
2002ല്‍ പുറത്തിറങ്ങിയ ദേവദാസിലെ അഭിനയത്തിലൂടെ ഐശ്വര്യ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി. തുടര്‍ന്ന് ആഷ് ഹിന്ദിയില്‍ സജീവമായി. ഇതോടൊപ്പം തമിഴ്, ബംഗാളി സിനിമകളിലും െ്രെപഡ് ആന്‍ പ്രിജുഡൈസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ രാജ്യാന്തര സിനിമകളിലും അഭിനയിക്കുകയുണ്ടായി. 2009ല്‍ രാജ്യം ഐശ്വര്യ റായിയെ പദ്മശ്രീ നല്‍കി ആദരിച്ചു.
വിവാഹത്തിനു ശേഷം സിനിമകളുടെ എണ്ണം കുറച്ച നടി മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്തിരുന്നു. എങ്കിലും ഇടയ്ക്കിടെ പരസ്യ ചിത്രങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത് തന്റെ സാന്നിദ്ധ്യം സജീവമാക്കിയിരുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ചേര്‍ന്ന സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ആഷ് ഇടവേളക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (29 minutes ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (58 minutes ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (1 hour ago)

ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് അരീന സബലേങ്ക യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ  (1 hour ago)

തൃശൂർ കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം... 15 കിലോ ​ഗ്രാം തൂക്കമുള്ള പഞ്ചലോഹവി​ഗ്രഹം കവർന്നു  (2 hours ago)

ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി... ട്രെയിനുകള്‍ രണ്ട് ദിവസത്തേക്ക് വഴി മാറിയോടും...  (2 hours ago)

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും  (2 hours ago)

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി  (2 hours ago)

സങ്കടക്കാഴ്ചയായി... മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു...  (2 hours ago)

  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും  (3 hours ago)

ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും....  (3 hours ago)

സെപ്റ്റംബർ 11 വെള്ളിയാഴ്ച: 12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന്....  (4 hours ago)

യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം; നിരവധി സൈനിക വിമാനങ്ങൾ തകരാറിലായി  (4 hours ago)

Malayali Vartha Recommends