മോഡിയുടെ ആരാധകയാണന്ന് സണ്ണി ലിയോണ്‍

ഞാന്‍ പ്രധാനമന്ത്രിയെ കാണാനിരിക്കുകയാണ്. എന്റെ ആവശ്യം ഞാന്‍ പ്രധാനമന്ത്രിയോട് തുറന്ന് പറയുമെന്ന് പ്രശസ്ത നടി സണ്ണി ലിയോണ്‍. ഞാനും മോഡിയുടെ ആരാധകയാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സണ്ണിലിയോണ്‍ പറഞ്ഞു.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ബിസിനസ് നടത്താന്‍ ഉള്ള നടപടി ക്രമങ്ങള്‍ കുറച്ചുകൂടി ലഘൂകരിക്കണം എന്നാണ് നടിയുടെ ആവശ്യം. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് കാണിക്കുന്നതെന്ന് അറിയാമെന്നും 2015ല്‍ തന്റെ ആഗ്രഹം സാധിക്കുമെന്നാണ് വിശ്വാസം എന്നും നടി പറഞ്ഞു.അതുകൊണ്ട് തന്നെ പുതുവര്‍ഷത്തില്‍ തന്റെ ആഗ്രഹം മോഡിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് നടിയുടെ പ്ലാന്‍.
നരേന്ദ്ര മോഡി ലോക രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് വലിയ തരംഗമായി എന്നും സണ്ണി ലിയോണ്‍ പറയുന്നു. ലോകത്തെമ്പാടുമുള്ള വിദേശ ഇന്ത്യക്കാര്‍ക്കും മോദിയുടെ പ്രഭാവം ആവേശമായിട്ടുണ്ടെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഓരോദിനവും ആരാധകരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. സെലിബ്രിറ്റികള്‍ മുതല്‍ താഴേക്കിടയില്‍ ഉള്ളവര്‍ വരെ നരേന്ദ്രമോഡിയുടെ ആരാധകരാണ്. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുടെ താരം സണ്ണി ലിയോണും മോഡിയുടെ ആരാധകയായി മാറിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha