ബിഗ് ബി 72 ലും ഹോട്ട് ആന്‍ഡ് സെക്‌സി ബിപാഷാ

ബിഗ് ബി 72 ലും ഹോട്ട് ആന്‍ഡ് സെക്‌സി എന്ന് തുറന്നു പറഞ്ഞ് ബിപാഷാ.സെക്‌സ് അപ്പീലുള്ള നടന്മാരുടെ കാര്യത്തില്‍ തനിക്കുള്ള അഭിപ്രായം മുമ്പും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ഹോട്ട് സുന്ദരി ബിപാഷാബസു. ദിനോമോറിയയില്‍ തുടങ്ങി ജോണ്‍ഏബ്രഹാം വഴി കരണ്‍സിംഗ് ഗ്രോവറില്‍ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്ന സൂപ്പര്‍ബിപ്‌സ് പറയുന്നത് കേട്ടില്ലേ. അമിതാഭ് ബച്ചന്‍ 72 വയസ്സിലും ഹോട്ടും സെക്‌സിയുമാണെന്ന്.
ബിഗ് ബി ആകര്‍ഷണീയനായി ഈ പ്രായത്തിലും തുടരുകയാണെന്ന പറഞ്ഞ ബിപാഷ ബച്ചന്റെ 10 ശതമാനം വ്യക്തിഗുണമെങ്കിലും പുതിയ തലമുറയിലെ നടന്മാര്‍ക്ക് കിട്ടട്ടെയെന്ന് ആശംസിച്ചു. സ്വന്തം സിനിമയായ എലോണിന്റെ പ്രമോഷന്‍ പരിപാടിയിലാണ് ബിപ്‌സ് ബിഗ്ബിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയത്.
ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള തന്റെ താല്‍പ്പര്യവും താരം മറച്ചു വെച്ചില്ല. പുരുഷന്മാരെ പോലെ തന്നെ ആക്ഷന്‍ സിനിമകളില്‍ ലീഡ് റോളുകള്‍ സ്ത്രീകള്‍ക്കും വേണം. ആക്ഷന്‍ സിനിമകളില്‍ സാധാരണഗതിയില്‍ നായികമാര്‍ ഉണ്ടാകാറുണ്ടെങ്കിലും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ലെന്നും ബിപാഷ പറഞ്ഞു. എലോണില്‍ ബിപാഷയുടെ നായകന്‍ കരണ്‍ സിംഗ് ഗ്രോവറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha