കത്രീനയെ കാണാനെത്തിയ രണ്‍ബീറിനെ അഭിഷേക് തടഞ്ഞു

കാമുകി കത്രീന കൈഫിനെ കാണാന്‍ ലൊക്കേഷനിലെത്തിയ രണ്‍ബീര്‍ കപൂറിനെ സംവിധായകന്‍ അഭിഷേക് കപൂര്‍ തടഞ്ഞു. അഭിഷേകിന്റെ ഫത്തൂറിന്റ കശ്മീരിലെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിംഗിനിടെ കത്രീനയെ കാണാന്‍ രണ്‍ബീര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു. കത്രീന അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ രണ്‍ബീറും, രണ്‍ബീര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ കത്രീനയും എത്തുന്നത് പതിവാണ്. ഇത് അഭിഷേകിന് ഇഷ്ടപ്പെട്ടില്ല. ഇരുവരും ഏത് സമയവും കാരവനില്‍ ഇരിക്കുന്നതാണ് സംവിധായകനെ ചൊടിപ്പിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്നത് വരെ രണ്‍ബീര്‍ കശ്മീരിലേയ്‌ക്കേ വരരുതെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംവിധായകന്റെ നിര്‍ദ്ദേശം. രേഖ, ആദിത്യ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനിയക്കുന്നുണ്ട് . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കശ്മീരില്‍ പുരോഗമിയ്ക്കുകയാണ്. കത്രീനയ്ക്ക് വേണ്ടി കശ്മീരില്‍ ഒരു ബംഗ്ലാവ് വാങ്ങാനുള്ള ശ്രമത്തിലാണ് രണ്‍ബീര്‍. അതിനായാണ് കാശ്മീരില്‍ എത്തിയത്. ഇരുവര്‍ക്കും ഒഴിവുകാലം അവിടെ ചെലവഴിക്കാനാണ് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha