ഇഷ്ടതാരം വിരാട് കോഹ്‌ലിയാണെന്ന് ബോളിവുഡ് നടി കങ്കണ

സത്യം സത്യമായി തുറന്ന് പറഞ്ഞ് കങ്കണ രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയാണ് കങ്കണയുടെ ഇഷ്ടതാരമെന്ന് കങ്കണ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ ഇഷ്ടമുള്ള ക്രിക്കറ്റ് താരം ആരാണെന്നുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് ഏറ്റവും ഇഷ്ടം അനുഷ്‌കയുടെ കാമുകനെയാണെന്ന് കങ്കണ മറുപടി പറഞ്ഞതാണ് കങ്കണയ്ക്കു ആകെ വിനയായത്.
കങ്കണ കോഹ്‌ലിയെ കണ്ണുവച്ചിരിക്കുന്നുവെന്നാണ് പൊതുവെയുള്ള കണ്ടുപിടിത്തം. അനുഷ്‌കാ ശര്‍മ്മയും ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയും കടുത്ത പ്രണയത്തിലാണെന്ന് ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. അനുഷ്‌കാ ശര്‍മ്മ പ്രതീക്ഷിച്ചു കാണില്ല ഇത്തരത്തിലൊരു ഉത്തരമാണ് കങ്കണ പറയാന്‍ പോകുന്നതെന്ന്. എല്ലാം അറിഞ്ഞ് വച്ച് കോഹ്‌ലിയെ തട്ടിയെടുക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന അഭിപ്രായങ്ങളും ബോളിവുഡിലുണ്ട്. ഏതായാലും അനുഷ്‌കയ്ക്കു കങ്കണ പണി കൊടുക്കുമോ എന്ന് കണ്ടറിയണം. ബോളിവുഡില്‍ പൊതുവെ ഇത്തരം സംഭവങ്ങള്‍ പുത്തരിയല്ലെങ്കിലും അനുഷ്‌കയ്ക്കു ഈ സംഭവം വലുത് തന്നെയാണ്. കങ്കണയുടെ പരാമര്‍ശത്തോട് കോഹ്‌ലിയുടെ കാമുകി അനുഷ്‌ക ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha