ഋതിക്ക് റോഷനും നഗ്‌നനായി എത്തുന്നു

ബോളിവുഡില്‍ നടിമാര്‍ തുണിയുരിയുന്നത് പുതുമയുള്ള സംഭവമല്ല, എന്നാല്‍ നടന്‍മാര്‍ തുണിയുരിയുന്ന കാലമാണിത്. പി.കെയില്‍ ആമീര്‍ഖാന്‍ തുണി ഉരിഞ്ഞതിന് പിന്നാലെ ഋതിക്ക് റോഷനും തുണി ഉരിയുന്നു. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പി.കെ എന്ന ചിത്രമുയര്‍ത്തിയ ആദ്യ വിവാദവും കൗതുകവും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു. ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച് നഗ്‌നത മറച്ച് വിവസ്ത്രനായെത്തിയ ആമിര്‍ഖാന്‍ കഥാപാത്രം. ആമിറിന് പിന്നാലെ ഋതിക് റോഷനും നഗ്‌നനായി എത്തുമ്പോള്‍ വിവാദം കത്തിപ്പടര്‍ന്നേക്കാം. അത് സിനിമയെ സഹായിച്ചേക്കും. മോഹഞ്ചാദാരോ എന്ന ചിത്രത്തിലാണ് ഋതിക് നഗ്‌നനായി എത്തുന്നത്. സിനിമയ്ക്ക് വേണ്ടി മസില്‍ ശരീരവും തടിയും കുറച്ചിരിക്കുകയാണ് താരം.
അശുതോഷ് ഗവാരിക്കര്‍ ആണ് മോഹഞ്ചാദാരോയുടെ സംവിധായകനും രചയിതാവും. പൂജാ ഹെഗ്‌ഡേയാണ് നായിക. ചിത്രം നിര്‍മിക്കുന്നത് ഗാവരിക്കറും ഡിസ്‌നി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സംഗീതം എ ആര്‍ റഹ്മാന്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. കമലാഹാസന്‍ ഹേറാമിലടക്കം നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്. തന്‍മാത്രയില്‍ മോഹന്‍ലാല്‍ നഗ്‌നനായി അഭിനയിച്ചെങ്കിലും സിനിമയില്‍ ആ രംഗം ഉപയോഗിച്ചില്ല. രാജ്കുമാര്‍ റാവുവിന് ദേശീയ പുരസ്‌ക്കാലം ലഭിച്ച ഷഹീദിലും നഗ്‌നനായി അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha