കൊഹ്‌ലിയെ പ്രണയിക്കുന്നുവെന്ന് രാഖി സാവന്ത്

കൊഹ്‌ലിയുടെ പ്രണയിനി അനുഷ്‌ക ശര്‍മയ്ക്ക് മറ്റൊരു ശത്രു കൂടി. വിവാദ സുന്ദരി രാഖി സാവന്ത് ആയിരിക്കും ഇനി അനുഷ്‌കയുടെ പ്രധാന ശത്രുവും. ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയോടു പ്രണയ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് രാഖി ഇപ്പോള്‍. വിരാടിന്റെ മനസ് മാറുമോയെന്ന് അനുഷ്‌കയ്ക്ക് ചെറിയൊരു പേടി. കോഹ്‌ലിയുടെ പ്രണയിനി അനുഷ്‌ക ശര്‍മയെപ്പോലെ പ്രണയം ഒളിച്ചുപിടിക്കാനൊന്നും എന്നെ കിട്ടില്ല. കിട്ടിയ ഏറ്റവും നല്ല സന്ദര്‍ഭത്തില്‍ത്തന്നെ രാഖി തന്റെ പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍. വിരാടിനെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. എന്നാല്‍ ഇതുവരെ അനുഷ്‌ക വിരാടിനോടുള്ള പ്രണയം തുറന്നുപറയാന്‍ തയാറായിട്ടില്ല. താന്‍ തുറന്നുപറയുന്നതോടെ അനുഷ്‌കയും പ്രണയരഹസ്യം പുറത്തുവിടുമെന്നാണ് കരുതുന്നതെന്നും രാഖി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha