Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ക്ക് ഡിന്നര്‍ എന്നു പറഞ്ഞാല്‍ വഴങ്ങിക്കൊടുക്കലായിരുന്നു; , എന്നിലെ കഴിവ് അവര്‍ അറിയണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാന്‍... അനുഭവം തുറന്നുപറഞ്ഞ് നടി

09 MAY 2020 09:42 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി നിരവധി താരങ്ങൾ ഇതിനകം തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.. നടിമാർക്കും നടന്മാർക്കും അനുഭവിക്കേണ്ടി വരുന്ന കാസ്റ്റിംഗ് കൗച്ചിനെ പാട്ടി തുറന്നു പറയാൻ താരങ്ങൾ ഒട്ടും തന്നെ മടി കാണിക്കാറില്ല. ഒരുതരത്തിൽ പറഞ്ഞാൽ സിനിമാ മേഖലയിൽ പരസ്യമായ രഹസ്യമാണ് കാസ്റ്റിംഗ് കൗച്ച്‌.

'അഡ്ജസ്റ്റ്മെന്റുകള്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ഏര്‍പ്പാട് ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും പൂര്‍ണമായും ഇല്ലാതായിട്ടില്ല. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച്‌ നടിമാര്‍ തുറന്നുപറയാന്‍ ആരംഭിച്ചതോടെയാണ് കാസ്റ്റിംഗ് കൗച്ച്‌ ഇരകളുടെ എണ്ണം കുറഞ്ഞത്. ഇത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം തുറന്നുപറയുകയാണ് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. 'മിഡ്‌നൈറ്റ് ഡിന്നര്‍' എന്ന പേരില്‍ സംവിധായകര്‍ തന്നെ അത്താഴത്തിന് ക്ഷണിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം ഏറെ വൈകിയാണ് തനിക്ക് മനസിലായതെന്നും ഷെര്‍ലിന്‍ തുറന്നുപറയുന്നു.

'എന്നിലെ കഴിവ് സംവിധായകര്‍ അറിയണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഞാന്‍ ഇടയ്ക്കൊക്കെ സംവിധായകരെ കാണാന്‍ പോയത്. എപ്പോഴാണ് വരേണ്ടത് എന്ന് ചോദിക്കുമ്ബോള്‍ രാത്രി 11, 12 മണിയെന്ന് പറയും. ആ സമയം എന്തിനാണെന്ന് ഞാന്‍ ആലോചിക്കുമായിരുന്നു. വളരെ വൈകിയാണ് ആ സമയത്ത് സംവിധായകര്‍ പ്രൊഫഷണല്‍ ഡിന്നര്‍ കളിക്കാനാവില്ലെന്ന് മനസിലായത്. അവര്‍ക്ക് ഡിന്നര്‍ എന്നു പറഞ്ഞാല്‍ വഴങ്ങിക്കൊടുക്കലായിരുന്നു. നാലഞ്ചു പ്രാവശ്യം എനിക്കിതുണ്ടായപ്പോഴാണ് മനസിലായത് ഡിന്നറ്‍ എന്നാല്‍ മറ്റൊന്നാണെന്ന്'. എന്ന് താരം വെളിപ്പെടുത്തുന്നു.

'ഡിന്നറി'ന് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം തനിക്ക് മനസിലായതോടെ അതിനോട് നേരിട്ടുതന്നെ 'നോ' പറയാന്‍ പഠിച്ചുവെന്നും ഡിന്നര്‍ കഴിക്കില്ലെന്ന് പറയാന്‍ തുടങ്ങിയെന്നും ഷെര്‍ലിന്‍ പറയുന്നു. ഡിന്നര്‍ ഒരു കോഡ് വാക്ക് ആണെന്ന് തനിക്ക് മനസിലായി. പിന്നീട് ഈ കോഡുമായി വരുന്നവരോട് താന്‍ ഡയറ്റിലാണെന്നും അത്താഴത്തിന് പകരം പ്രാതലോ ഉച്ചഭക്ഷണമോ കഴിക്കാം എന്നും പറയാന്‍ തുടങ്ങി. ഏതായാലും ഇങ്ങനെ പറയാന്‍ തുടങ്ങിയതോടെ ഇക്കാര്യം പറഞ്ഞുകൊണ്ട് ആരും തന്നെ കാണാന്‍ വന്നിട്ടില്ലെന്നാണ് ഷെര്‍ലിന്‍ ചോപ്ര തുറന്നു പറയുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (9 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (10 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (22 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (39 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends