മന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കള്‍ തറയിലിരുന്ന് ആസ്വദിച്ച് കണ്ട ദീപ മേത്ത ചിത്രത്തിന് അപ്രതിക്ഷിത ക്ലൈമാക്സ്. സല്മാന് റുഷ്ദിയുടെ വിവാദ നോവലിനെ ആസ്പദമാക്കി ദീപ മേത്ത ഒരുക്കിയ മിഡ്നൈറ്റസ് ചില്‍ഡ്രന്‍ എന്ന ചിത്രം വിവാദത്തില്‍. ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ചിത്രത്തില്‍ ദീപ മേത്ത ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നത് മോശമായിട്ടാണെന്നാണ് അവര്‍ പറയുന്നത്. ഗോവയില്‍ പ്രദര്‍ശനം നിക്ഷേധിച്ച സിനിമയ്ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ഇവിടെ ആര് അനുമതി നല്‍കിയെന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പുന:പ്രദര്‍ശനം ഒഴിവാക്കി.
ഇന്ത്യയേയും ഇന്ദിരാഗാന്ധിയേയും ചിത്രം നിന്ദിക്കുന്നതായി അവര്‍ വിലയിരുത്തി. ചിലരുടെ വ്യക്തി താത്പര്യമാണ് ചിത്രത്തിന് ഇത്രയും പബ്ലിസിറ്റി നല്കി പ്രദര്‍ശിപ്പിച്ചത്.