രണ്‍ബീര്‍-ദീപിക ചിത്രം യേ ജഹാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര്‍ ഇന്ന് പുറത്തിറങ്ങും
രണ്‍ബീര്‍കപൂറും പഴയ കാമുകി ദീപികയും വീണ്ടും ഒന്നിക്കുന്ന പ്രണയചിത്രം യേ ജവാനി ഹേ ദീവാനിയുടെ ആദ്യ ട്രൈലര്‍ ഇന്നിറങ്ങും. 2008 ല്‍ പുറത്തുവന്ന ബച്ച്ന ഏ ഹസീനയാണ് രണ്‍ബീറും ദീപിക പദ്കണും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. ഒരു സമയത്ത് ബോളീവുഡില്‍ ചര്‍ച്ചാവിഷയമായ രണ്‍ബീര്‍-ദീപിക ബന്ധവും തകര്‍ന്നടിയുകയായിരുന്നു. അതിനുശേഷം പരസ്പരം വിമര്‍ശിച്ച് ഇരുവരും രംഗത്തെത്തിയത് മാധ്യമങ്ങള്‍ ആഘോഷിച്ചു.
ദീപികക്കൊപ്പം അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. അഭിനേതാക്കളായി മാത്രമാണ് തങ്ങള്‍ ഇടപെഴകിയതെന്നും രണ്‍ബീര്‍ പറഞ്ഞു.
നാലു വര്‍ഷത്തിനുശേഷം രണ്‍ബീര്‍ സംവിധാകന് അയന് മുഖര്‍ജിയോടൊപ്പം സഹകരിക്കുന്ന ചിത്രം കൂടിയാണ് യേ ജഹാനി ഹേ ദീവാനി. 2009 ല്‍ പുറത്തുവന്ന വേക്ക് അപ് സിഡ് ഇന്‍ ആയിരുന്നു ഇവര്‍ ഒരുമിച്ച അവസാന ചിത്രം. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം മേയ് മുപ്പത്തിയൊന്നിന് തീയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha