Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

നോക്കൂ മെയ്ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്,'; നരച്ച മുടിയും മുഖക്കുരു പാടുകളും വെളിപ്പെടുത്തി സമീറ റെഡ്ഢി" നിങ്ങളെ ഒക്കെ പ്രസവിക്കുമ്പോൾ നിങ്ങളുടെ 'അമ്മ ഹോട്ടായിരുന്നോ? ബോഡി ഷെയ്മിങ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഢി

23 JULY 2020 02:12 PM IST
മലയാളി വാര്‍ത്ത

ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ്..നിറത്തിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ഉയരം കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ശരീര ഭാഗങ്ങളുടെ പേരില്‍ അങ്ങനെ പലവിധത്തില്‍ ബോഡി ഷെയ്മിങ് നേരിടുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. കളിയാക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വെറും തമാശയാണ്.

പക്ഷേ അത് കേള്‍ക്കുന്നവരുടെ ഉള്ളില്‍ വളരെയേറെ വേദനയുണ്ടാക്കുന്നുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തെയും ജീവിതത്തെയും തന്നെ ദോഷകരമായി ബാധിക്കുന്നു. സൗന്ദ്യര്യത്തിന്റെ അളവുകോലില്‍ നല്ലവരെന്ന് ചിന്തിക്കുന്നവര്‍ പോലും പലപ്പോഴും കളിയാക്കലുകള്‍ക്ക് വിധേയരാകാറുണ്ട്.

തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയതിനെതിരെ ശക്തമായി നടി സമീറ റെഡ്ഡി പ്രതിക്കാറുണ്ട്. അടുത്തിടെ അത്തരം ഒരു സന്ദർഭത്തിൽ നിങ്ങളൊക്കെ എങ്ങനെയാണ് ഉണ്ടായതെന്ന് ഓർക്കാറുണ്ടോ എന്ന് സമീറ ചോദിസിച്ചിരുന്നു.... ഒരമ്മയിൽ നിന്ന് തന്നെ വന്നവരല്ലേ നിങ്ങളും, നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോയെന്നും നടി ചോദിച്ചിരുന്നു

ബോഡി ഷെയ്മിങ്ങിനെതിരെ ഒരു വിഡിയോ ആണ് ഇപ്പോൾ തരാം ചെയ്തിരിക്കുന്നത് ... സമൂഹമാധ്യമത്തിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് താരം വെളിപ്പെടുത്തി. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്...ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു.

പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും പറഞ്ഞായിരുന്നു അവരുടെ സന്ദേശം. എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നെന്നും പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. നമ്മെക്കുറിച്ച് നമുക്കു തന്നെയുള്ള പ്രതീക്ഷകളിൽ തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്ത നിറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു താരം ആമുഖമായി പറഞ്ഞു.

ഏതു രൂപത്തിലായാലും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക എന്നതാണ് പ്രധാനമെന്ന് സമീറ റെഡ്ഢി ആവർത്തിച്ചു. പ്രസവശേഷം സൗന്ദര്യമെല്ലാം പോയല്ലോ എന്നു നിരാശപ്പെടുന്നവരോട് സമീറ പറയുന്നത് ഇതാണ്–മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോകസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തിൽ താരം വ്യക്തമാക്കി. തടി, വൈരൂപ്യം തുടങ്ങിയ വാക്കുകൾക്കെതിരെ ഞാനെപ്പോഴും സംസാരിക്കാറുള്ളതാണ്. എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാനൊരിക്കലും പ്രോത്സാഹിപ്പിക്കാറില്ല.

കാരണം ഞാൻ കേട്ടു വളർന്നിട്ടുള്ളത് അത്തരം താരതമ്യം കേട്ടാണ്. എന്റെ മെലിഞ്ഞ കസിൻസുമായി എപ്പോഴും എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു. സിനിമയിൽ വന്നപ്പോഴും എന്റെ സഹതാരങ്ങളുമായി ഞാൻ താരതമ്യം ചെയ്യപ്പെട്ടു. അതുമൂലം, ഞാൻ തന്നെ കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്.

നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,സമീറ പറഞ്ഞു.

സമീറ റെഡ്ഢിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. താരസുന്ദരിമാരെപ്പോലെ ആകാൻ ശ്രമിച്ച് പരാജയപ്പെട്ടു കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് പോകുന്നവർക്ക് സമീറയുടെ തുറന്നു പറച്ചിൽ പ്രതീക്ഷ നൽകുന്നതാണെന്നാണ് ആരാധകരുടെ കമന്റുകൾ. സമീറയുടെ വാക്കുകൾ തീർച്ചയായും ഒരു പ്രചോദനമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപ്പറേഷൻ വിവാദത്തിൽ  (13 minutes ago)

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (36 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (1 hour ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (1 hour ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (2 hours ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (2 hours ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (3 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (3 hours ago)

Malayali Vartha Recommends