പഴയകുപ്പിയിലെ അതിഥികള്‍

ജയറാം സിബി മലയില്‍ ടീമിന്റെ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ സീരിയലുകളെ തോല്‍പ്പിക്കും വിധമായിപ്പോയി. യാതൊരു പുതുമയുമില്ലാത്ത ചിത്രം. ജയറാം എത്രയോ സിനിമകളില്‍ ചെയ്ത കഥാപാത്രം. കെ.ഗിരീഷ് കുമാറും സിബിമലയിലും ആലീസ് ഇന്‍ വണ്ടര്‍ലാന്റിലും ഇതേ സാധനം പറഞ്ഞതാണ്. അതിലെ കഥാപാത്രങ്ങളെ മാത്രം മാറ്റിയിരിക്കുന്നു. കലാഭവന്‍ ഷാജോണ്‍ പാടിയ ഒരു ഗാനമായിരുന്നു പ്രേക്ഷകര്‍ക്ക് ആസ്വാദ്യമായിരുന്നത്. എന്നാല്‍ അത് നാല് വരി കഴിഞ്ഞപ്പോ കട്ട് ചെയ്തു.
വക്കീലും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ മനോജും ഭാര്യ ഭാവനയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പ്രശ്‌നമാണ്. ഹാലൂസിനേഷന്‍ ബാധിച്ച ഭാര്യ മനോജിനെ ചില സമയത്ത് തെറ്റിദ്ധരിക്കുന്നു. ഉന്നതവിദ്യാഭ്യാസമുള്ള, നല്ല പുസ്തകങ്ങള്‍ വായിക്കുന്ന സ്ത്രീയാണ് ഭാവന. പക്ഷെ, അത്തരത്തിലുള്ള സ്ത്രീകളുടെ ബുദ്ധിവൈഭവമോ, യുക്തിയോ ഭാവന എന്ന കഥാപാത്രത്തിനില്ല. തിരക്കഥാകൃത്ത് വായിച്ച് കൂട്ടിയ പുസ്തകങ്ങളുടെ വിവരണവും അദ്ദേഹത്തിന്റെ ബുദ്ധിജീവി ജാഡയുമാണ് സിനിമയിലുടനീളം കാണുന്നത്.
ബിജിബാലിന്റെ പശ്ചാത്തല സംഗീതവും സമീര്‍ഹഖിന്റെ ക്യാമറയും നന്നായിട്ടുണ്ട്. കിരീടവും ഭരതവും തനിയാവര്‍ത്തനവും ആകാശദൂതും ഒക്കെ ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച സിബിമലയില്‍ തന്നെയാണോ ഈ ചിത്രവും ചെയ്തതെന്ന് ചിലപ്പോള്‍ നമുക്ക് തോന്നും. വളരെ അരസികമായ രംഗങ്ങളും നാടകീയമായ സംഭാഷണങ്ങളും എല്ലാകൂടി കാണ്ടപ്പോള്‍ പഴയിക ഭക്ഷണം അകത്ത് ചെന്ന ടേസ്റ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha