മലയാളി വാര്‍ത്ത.
ഭാമ വീണ്ടും കോളജിലേക്ക്. സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിയായ ഭാമ പുതുവര്‍ഷത്തില്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഈ വര്‍ഷം വിവിധ ഭാഷകളിലായി നാല് സിനിമകളില്‍ ഭാമ അഭിനയിച്ചു. തെലുങ്കില്‍ ഒരു ചിത്രം സൂപ്പര്‍ഹിറ്റായി. മലയാളത്തില്‍ ഒറ്റമന്ദാരം ഇതുവരെ ഇറങ്ങിയില്ല. സിനിമയില്‍ എത്തിയിട്ട് ഏഴ് വര്‍ഷമായി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത് വളരെ ചെറിയ കാലമാണ്. പലപ്പോഴും തെരക്ക് കാരണം വീട്ടുകാരുമൊത്ത് കഴിയാനും പഠനത്തില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല.
അതിനാല്‍ ഷൂട്ടിംഗിന് ചെറിയ ചെറിയ ഇടവേളകളെടുത്ത് പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പ്രൊഫഷനെപ്പോലെ വിദ്യാഭ്യസവും വലിയ കാര്യമാണ്. സിനിമകളുടെയും പരസ്യചിത്രങ്ങളുടെയും ഫോട്ടോ ഷൂട്ടിന് പോയപ്പോഴാണ് ക്യാമറകളോട് വലിയ കമ്പം തോന്നിയത്. ഇപ്പം സ്വന്തമായി ക്യാമറ വാങ്ങി. ഫോട്ടോഗ്രാഫിയുടെ ഹ്രസ്വകാല കോഴ്സ് ഉണ്ട്. താമസിക്കാതെ അതിനും ചേരണം. കനോണ്‍ ഇ.ഒ.എസ് എച്ച്.ഡി ക്യാമറയാണ് ഭാമ വാങ്ങിയത്. അടുത്തിടെ യൂറോപ്പില്‍ സ്റ്റേജ് ഷോയ്ക്ക് പോയപ്പോള്‍ കുറേ ഫോട്ടോസ് എടുത്തു.
അമ്മയുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കും വിവാഹം നടക്കുകയെന്ന് ഭാമ പറഞ്ഞു. എന്നാല്‍ അത് ഉടനെ ഉണ്ടാവില്ല. നല്ല ആലോചനകള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും അസമ്മതിക്കും. മത്തായി കുഴപ്പക്കാരനല്ല, ഒറ്റമന്ദാരം, കന്നട ചിത്രം എന്നിവ പുറത്ത് വരാനുണ്ട്. ഒറ്റ മന്ദാരം ഏറെ പ്രതീക്ഷ നല്കുന്ന കഥാപാത്രമാണ്- ഭാമ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha