ദേശീയ അവാര്‍ഡ് നേടിയ 'നൂറ്റിയൊന്ന് ചോദ്യങ്ങള്‍' പ്രദര്‍ശനത്തിന്
നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സിദ്ധാര്‍തഥ് ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശനത്തിന്. സെവന്ത് പാരഡൈസിന്റെ ബാനറില്‍ തോമസ് കോട്ടയ്ക്കകം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്,മാസ്റ്റര്‍ മിയോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരുകന്, നിഷാന്ത് സാഗര്‍, സുധീഷ്, മണികണ്ഠന് പട്ടാമ്പി, ബിജു വര്‍ക്കി, കലാഭവന്‍ നിയാസ്, വിനോദ് കോവൂര്‍, മുസ്തഫ, ലെന, രചന, ശ്രീകുമാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്കൂള്‍ അധ്യാപകനായ മുകുന്ദന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. മുകുന്ദന് മാഷ് ഒരു പുസ്തകം എഴുതാനുള്ള ഒരുക്കത്തിലാണ്. നൂറ്റിയൊന്നു ചോദ്യങ്ങള്‍ എന്നു പേരിട്ടിട്ടുള്ള ആ പുസ്തകത്തില്‍ വളരെ രസകരവും കൗതുകകരവുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വേണ്ടത്. ചോദ്യങ്ങള്‍ കണ്ടുപിടിക്കാനുള്ള ജോലി അനില്‍കുമാര്‍ എന്ന കുട്ടിയെ ചുമതലപ്പെടുത്തുന്നു. ഒരു ചോദ്യത്തിന് ഒരു രൂപ പ്രതിഫലം എന്നതിന്റെ അടിസ്ഥാനത്തിലാണ് അനില്‍കുമാര്‍ ഈ ജോലി ഏറ്റെടുക്കുന്നത്. ഫാക്ടറി തൊഴിലാളിയായ അനില്‍ കുമാറിന്റെ അച്ഛന്റെ ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മുകുന്ദന് മാഷ് ചോദ്യങ്ങള്‍ കണ്ടെത്താനുള്ള ജോലി ഏപിക്കുന്നത്. അനില്‍ കുമാര്‍ ചോദ്യങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നേരിടണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയം
https://www.facebook.com/Malayalivartha