Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

35–കാരിയായ മീര ജാസ്മിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് കരുതിയവരെ പോലും ഞെട്ടിച്ച് മെലിഞ്ഞ് സുന്ദരിയായി താരം; സഹോദരിയുടെ വിവാഹത്തിന് ആടിയും, പാടിയും മീര-ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ...

30 APRIL 2019 01:08 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുളള മീരയുടെ പിന്മാറ്റം. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ലോഹിതദാസ് ആയിരുന്നു മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പില്‍ക്കാലത്ത് മീര ജാസ്മിന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കേരളക്കരയ്ക്ക് അഭിമാനിക്കാന്‍ പാകമുള്ളതായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. ഇതോടെ കരിയര്‍ പാതി ഉപേക്ഷിച്ച നടി വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി.

കാലങ്ങളോളം മീരയായിരുന്നു മലയാളത്തിന്റെ നായികാനിരയിലെ ആദ്യ സ്ഥാനം അലങ്കരിച്ചിരുന്നത്. എന്നാൽ വിവാഹശേഷം നടി വിദേശത്തേക്ക് പോയതിനു ശേഷം മീരയെ മലയാളികൾ അധികം കണ്ടിട്ടില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ വലിയ അഭിനയിച്ചിട്ടുണ്ടെങ്കിലും പഴയത് പോലെ പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളൊന്നും അതിലില്ലായിരുന്നു. ഇടയ്ക്കെപ്പോഴോ മീരയുടെ ഒരു ചിത്രം പുറത്തു വന്നപ്പോൾ അത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. താരത്തിന് തടി കൂടിയെന്നതു തന്നെ കാരണം.

എന്നാൽ അന്നു വിഷമിച്ചവരെയും വിമർശിച്ചവരെയും ഒരുപോലെ ഞെട്ടിച്ച് മീര ജാസ്മിൻ തിരിച്ചു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്. നടൻ ദിലീപ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത വിവാഹത്തിൽ അവർക്കൊപ്പം നിൽക്കുന്ന മീരയുടെ ചിത്രങ്ങൾ വൈറലാണ്. 35–കാരിയായ മീരയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നു കരുതിയവരെ പോലും ഞെട്ടിച്ചു കളഞ്ഞു താരം. തടി കുറച്ച് അതീവ സുന്ദരിയായാണ് ഇൗ ചിത്രങ്ങളിൽ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അരുൺ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കിൽ മീരയെ കണ്ടിരുന്നു.

2016–ലാണ് മീര ജാസ്മിൻ അവസാനമായി ഒരു സിനിമയിൽ അഭിനയിച്ചത്. ഡോൺ മാക്സ് സംവിധാനം ചെയ്ത 10 കൽപനകൾ ആയിരുന്നു ആ ചിത്രം. ദേശീയ അവാർഡ് ജേതാവായ താരം 2014–ലാണ് അനിൽ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനിയറെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയത്. അതിനു ശേഷം വളരെ വിരളമായി മാത്രമെ താരത്തെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ. പുതിയ ലുക്കിലുള്ള മടങ്ങിവരവ് സിനിമയിലേക്കു കൂടിയുള്ള തിരിച്ചുവരവാണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപി മീര ജാസ്മിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മീരയ്‌ക്കെപ്പമുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്. ഇരുവരും ദുബായില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്. മലയാളത്തിലെ പുതുമുഖ സംവിധായകന്മാരില്‍ ഒരാളായ അരുണ്‍ ഗോപിയ്‌ക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. നടി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മീര ജാസ്മിന്റേതായി പുറത്ത് വന്ന ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു ജ്വല്ലറിയില്‍ സഹോദരിയ്‌ക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ചിത്രത്തില്‍ തടിച്ചുരുണ്ട രൂപത്തിലായിരുന്നു. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മീരയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends