മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ സ്വന്തമാക്കി നടി മഞ്ജു വാര്യർ
വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും പതറാതെ പിടിച്ചുനില്‍ക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പരസ്പരം കുറ്റപ്പെടുത്തലുകളോ പഴി ചാരലുകളോ ഇല്ലാതെയായിരുന്നു താരം വിവാഹമോചനം നേടിയത്. തകര്‍ക്കാനാവാത്ത ആത്മവിശ്വാസവുമായാണ് താരം മുന്നേറുന്നത്. നീണ്ടഇടവേള അവസാനിപ്പിച്ചുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചുവപ്പും കറുപ്പുമുള്ള സാരിയണിഞ്ഞ് ഫാഷന്‍ വീക്കില്‍ തിളങ്ങിയ മഞ്ജുവിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.
ഇപ്പോഴിതാ മാരുതിയുടെ ലൈനപ്പിലെ സൂപ്പര്‍താരത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. ബലേനൊയുടെ പരിഷ്കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്. ബലേനൊയുടെ ഉയര്‍ന്ന വകഭേദമായ ആല്‍ഫയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്.
1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ബലേനൊ വിപണിയിലുണ്ട്. 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ, ബിഎസ്6 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന് മോഡലും മാരുതി പുറത്തിറക്കി. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനൊ. പെട്രോള്‍ മോഡലിന്റെ വില 5.58 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയാണ്. ഡെല്‍റ്റ, സീറ്റ വകഭേദങ്ങളില്‍ മാത്രമാണ് സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകള്‍ ലഭിക്കുക. 7.25 ലക്ഷം രൂപയും 7.86 ലക്ഷം രൂപയുമാണ് സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളുടെ വില.
https://www.facebook.com/Malayalivartha