വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്ഫാന് പത്താന്, നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട് ഉണ്ടായിരുന്നു!
കഴിഞ്ഞ വര്‍ഷം കേരളത്തെ ഭീതിയില്‍ ആക്കിയ നിപ്പാ വൈറസിനെതിരെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പോരാടിയത്.
ഇപ്പോഴിതാ ആ പോരാട്ടത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകന് ആഷിക്ക് അബു. വൈറസ് എന്നാണ് ചിത്രത്തിന്റെ പേര്.
നേരത്തേ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലറിന് ലഭിച്ചത്.
ചിത്രത്തിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താന്.
നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നു. വളരെ
ഭീതിയുയര്‍ത്തിയ അവസ്ഥയായിരുന്നു അത്. സ്വാര്‍ത്ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥയാണ് വൈറസ് അദ്ദേഹം കുറിച്ചു. വൈറസ് ടീമിന് എല്ലാവിധ ആശംസകളും അറിയിക്കുന്നതായും താരം പറഞ്ഞു.
https://www.facebook.com/Malayalivartha