തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും... പൃഥിയെ ട്രോളിയ ഒമര്‍ ലുലുവിന് അടപടലം ട്രോൾ
പൃഥിയെ ട്രോളി ഒമര്‍ ലുലു. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ചിത്രീകരിച്ച ഐറ്റംഡാന്‍സിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ പൊടിപൊടിക്കുന്നതിനിടെയാണ് പൃഥിയെ ട്രോളി ഒമര്‍ ലുലു രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ പൃഥിയെ ട്രോളിയത്.
'ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്.'' എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ആരാധകര്‍ ഒമറിന് മികച്ച മറുപടികള്‍ തന്നെ നല്‍കുന്നുണ്ട്. തുടക്കം മുതല്‍ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളില്‍ ഇനി ഒരു ഐറ്റം ഡാന്‍സ് കൂടി, അത് പൊളിക്കും ഇങ്ങടെ പ്ലസ് ടു പ്രണയം ഇങ്ങനെ ആണെങ്കില്‍ ഐറ്റം ഡാന്‍സ് ഇജ്ജാതി ആയിരിക്കും കട്ട വെയ്റ്റിങ്തുടങ്ങിയ കമന്റുകളാണ് ഒമറിന്റെ പോസ്റ്റിന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha