Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

എനിക്കിത് വെറും സിനിമയല്ല ;എന്റെ ജീവിതമാണ് .....! ഞാൻ എങ്ങനെ ഇത് കാണുമെന്ന് എനിക്കറിയില്ല ; വൈറസിനെ കുറിച്ച് നിപ ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ്സജീഷിന്റെ വാക്കുകൾ ഇങ്ങനെ :

07 JUNE 2019 03:49 PM IST
മലയാളി വാര്‍ത്ത

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലിറക്കിയ വൈറസ് സിനിമ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ് . കേരളത്തെ ആകെ ഭീതിയിലേക്ക് തള്ളിവിട്ട ആ നിപ കാലമാണ് സംവിധായകൻ ആഷിഖ് അബു പകർത്തിയിരിക്കുന്നത്. ആ വൈറസിനെ തുരത്തിയ ഒരു ഭരണകൂടവും ഉദ്യോഗസ്ഥരും ഒപ്പമുണ്ടെന്ന വിശ്വാസം. ‘വൈറസ്’ എന്ന ആഷിക്ക് അബുവിന്റെ സിനിമ പറയുന്നതും ആ ഭരണകൂടത്തിന്റെ കഥയാണ്. അന്ന് കേരളത്തെ നയിച്ച മന്ത്രിയും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും ക്ലീനിങ് സ്റ്റാഫും അങ്ങനെ എല്ലാവരും വൈറസിലൂടെ വീണ്ടും കേരളത്തിനു മുന്നിലേക്കെത്തുകയാണ്

നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി യുടെ ജീവിതം ഉൾപ്പെടെയാണ് ഇതിൽ പറയുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനിയായി റിമ കല്ലിങ്കലാണ് വേഷമിട്ടിരിക്കുന്നത് . ഇപ്പോൾ നിപ തീയറ്ററുകളിൽ എത്തുമ്പോൾ പേരാമ്പ്ര നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പറയുന്നതിന്റെ ഇങ്ങനെ : -

രാവിലെ ഏഴ് മണിക്ക് പേരാമ്പ്ര അലങ്കാര്‍ തിയേറ്ററില്‍ വൈറസ് എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്കുള്ള ആദ്യ ടിക്കറ്റും കൈമാറിയാണ് ഞാൻ . എറണാകുളത്തേക്ക് ട്രെയിന്‍ കയറിയത്. മക്കളെ കൂടെ കൂട്ടിയിട്ടില്ല. ഒറ്റയ്ക്കാണ് യാത്ര. മനസില്‍ നിറയെ ലിനിയാണ്.

‘വൈകുന്നേരം ആറ് മണിക്ക് ശേഷം ടീം വൈറസിനൊപ്പം എറണാകുളത്ത് വച്ചാണ് സിനിമ കാണുന്നത്. രാവിലെ അലങ്കാര്‍ തിയേറ്ററില്‍ ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് നല്‍കാന്‍ പോയപ്പോള്‍ കുറച്ച് നേരം കണ്ടിരുന്നു. പിന്നെ ഞാന്‍ പോന്നു. സിനിമ അവര്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല ഞാന്‍ ഈ സിനിമ എങ്ങനെ കണ്ടുതീര്‍ക്കും എന്ന്. എനിക്കിത് വെറും സിനിമയല്ലല്ലോ,’ സജീഷ് വിതുങ്ങലോടെ പറയുന്നു.

സിനിമയുടെ ‘ചിത്രീകരണത്തിന്റെ സമയത്തും ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷവുമെല്ലാം ഞാന്‍ റിമ കല്ലിങ്കലുമായി സംസാരിച്ചിരുന്നു. ട്രെയിലറില്‍ ആ വേഷത്തില്‍ റിമയെ കണ്ടപ്പോള്‍ ശരിക്കും ലിനിയെ പോലെ തന്നെ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ട്രെയിലര്‍ കണ്ടപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ തോന്നിയിരുന്നു. സിനിമ കണ്ടിട്ട് ബാക്കി അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്,’ സജീഷ് പറയുന്നു.

‘ചിത്രങ്ങള്‍ ഞാന്‍ മക്കള്‍ക്കും അമ്മയ്ക്കും കാണിച്ചു കൊടുത്തിരുന്നു. കുട്ടികള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അമ്മ കുറേ സമയം ആ ഫോട്ടോകളും നോക്കിയിരുന്ന് ഒരുപാട് കരഞ്ഞു. എങ്ങനെ സിനിമ മുഴുവന്‍ കണ്ടിരിക്കും എന്നെനിക്ക് അറിയില്ല. എങ്കിലും ഈ രോഗത്തെ കുറിച്ച് ആളുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാന്‍ ‘വൈറസ്’ എന്ന ചിത്രത്തിന് സാധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.’


നിപ രോഗ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം പിടിപെട്ടാണ് നഴ്‌സ് ലിനി മരിച്ചത്.

”സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…പാവം കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ…”

നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ഭര്‍ത്താവിനെഴുതിയ കത്താണിത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്പോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിനു ലിനിയുടെ മരണശേഷം കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. ജീവിച്ചു കൊതി തീരാതെ രണ്ടു കുഞ്ഞു മക്കളെയും തന്നിലേൽപ്പിച്ച്‌ കൊണ്ട്‌ യാത്രയായ ലിനിയുടെ വിടവാങ്ങലിൽ മനസ്സ്‌ അർപ്പിച്ചുകൊണ്ട്‌ തന്റെ രണ്ടു മക്കളെയും ഹൃദയത്തോട്‌ ചേർത്തുവച്ച്‌ ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചാണ് സജീഷിന്റെ ജീവിതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (4 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (4 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (4 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (4 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (5 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (5 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (6 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (6 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (6 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (6 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (6 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (6 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (6 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (7 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (11 hours ago)

Malayali Vartha Recommends