ഇത് പഴയ ആ നാടൻപെണ്ണ് ജിംസി അല്ല; അപര്‍ണ ബാലമുരളിയുടെ ഫോട്ടോഷൂട്ട് വൈറൽ
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്‍െറ പ്രതികാരം’ എന്ന ചിത്രത്തിലെ ജിംസിയെ അത്ര പെട്ടന്നൊന്നും ആരും മറക്കാൻ വഴിയില്ല. ജിംസി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് അപര്‍ണ ബാലമുരളി. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളെ കൈയ്യിലെടുത്ത താരമാണ് അപര്‍ണ. കുറച്ച് ചിത്രങ്ങലെ അപര്‍ണയ്ക്കുള്ളൂവെങ്കിലും മഹേഷിന്റെ പ്രതികാരം എന്‍ ഒറ്റ ചിത്രം മതി അപര്‍ണയെ ഓര്‍ക്കാന്‍. മഹേഷിന്റെ പ്രതികാരത്തില്‍ കണ്ട ആ നാടന്‍ പെണ്‍കുട്ടിയല്ല അപര്‍ണ ബാലമുരളി. കിടിലൻ ലുക്കില്‍ അപര്‍ണ എത്തിയിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളുടെ കിടിലം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ജെഎസ്ഡബ്ല്യു തന്നെയാണ് അപര്‍ണയെ ഫോക്കസ് ചെയ്തത്.
വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളിയെത്തിയത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. ഒരു പ്രമുഖ മാസികയുടെ കവർ ഫോട്ടോഷൂട്ടിന്റെ വിഡിയോയിൽ, വേറിട്ട ഗെറ്റപ്പിൽ, കലക്കൻ ലുക്കിലാണ് താരം.
2013ല്‍ ജയന് ശിവപുരം സംവിധാനം ചെയ്ത ‘യാത്ര തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലത്തെുന്നത്. മലയാളത്തിനൊപ്പം തമിഴിലും ഇതിനോടകം ശ്രദ്ധേയമായ അവസരങ്ങൾ അപർണയെ തേടിയെത്തിയിട്ടുണ്ട്. ‘സർവം താളമയ’മാണ് ഒടുവിൽ തിയേറ്ററിലെത്തിയ അപർണയുടെ തമിഴ്ചിത്രം. ഇപ്പോള്‍ സൂര്യയോടൊപ്പം തന്റെ പുതിയ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha