Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ ; വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടിയാണ് ‘ഉണ്ട’ ; സംവിധായകൻ മിഥുൻ മാനുവൽ തോമസ്

18 JUNE 2019 02:44 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയെ പ്രശംസിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്ത്. മമ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട നല്ല പ്രതികരണത്തോടുകൂടി തീയറ്ററുകളിൽ നിറഞ്ഞോടുകയാണ് . മാവോയിസ്റ്റ് മേഖലയായ ബസ്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന കേരള പൊലീസിലെ ഒരു സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉണ്ട.

വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടിയാണ് ‘ഉണ്ട’ എന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട എന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

‘നിങ്ങള് ഇപ്പഴും വള്ളിയില്‍ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളില്‍ ജോലിയും മറ്റുമായി എത്തിയ കാലങ്ങളില്‍ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ്. നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് .. അത്തരം ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കും അവ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട.

സ്വന്തം നാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങള്‍ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട.. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട.. ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനില്‍ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേര്‍സാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കന്‍ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്മാന്‍ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി .. Congrats team UNDA..- It’s a daring,flawless film..-

വാല്‍ക്കഷ്ണം : ടാര്‍സനും മൗഗ്ലിയും ഒക്കെ വള്ളിയില്‍ തൂങ്ങി നടന്നാണ് സാര്‍ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ആയത്…???????????? എന്നും മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. ചിത്രത്തെ പ്രകീര്‍ത്തിച്ച് സിനിമാരംഗത്തു നിന്നുള്ളവരും പ്രേക്ഷകരും ഒരുപോലെ രംഗത്തെത്തുകയാണിപ്പോൾ. ഇപ്പോഴിതാ ആ നിരയിലേക്ക് നടൻ സണ്ണി വെയ്നും എത്തിയിരിക്കുകയാണ്. ഉണ്ട കണ്ടുവെന്നും ഒരുപാട് ഇഷ്ടമായി എന്നും സണ്ണി വെയ്ൻ കുറിച്ചു. അന്താരാഷ്ട്ര നിലവാരമുളള ഒരു സിനിമയാണ് ഉണ്ടയെന്നും താരം വിശേഷിപ്പിക്കുന്നുണ്ട്. ഉണ്ടയിലെ ഒരോ കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങിയതിനു ശേഷം നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുമെന്നും നടന്‍ മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും സണ്ണി വെയ്ന്‍ കുറിച്ചിരിക്കുന്നു.

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, ആസിഫ് അലി, വിനയ് ഫോ‍ര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

മമ്മൂട്ടിയുടേതായി ഇക്കൊല്ലം പുറത്തിറങ്ങിയ ഇക്കൊല്ലം പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണി ഇത്. തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ വൻ വിജയമായിരുന്നു. തുടര്‍ന്നാണ് മലയാളത്തിൽ മധുരരാജ എത്തിയത്. ചിത്രവും ബ്ലോക്ക് ബസ്റ്റര്‍ വിജയമായി. പിന്നാലെയാണ് ഉണ്ട റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (10 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (6 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (6 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (7 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (8 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (10 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (13 hours ago)

Malayali Vartha Recommends