Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കളി നമ്മളോടാണോ ?എമ്പുരാന് കിടുക്കാച്ചി ട്രോളുകൾ വിളമ്പി സോഷ്യൽ മീഡിയ വീരന്മാർ

19 JUNE 2019 03:42 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞുപോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്. എന്നാൽ ചിത്രം വിജയിച്ചില്ലെങ്കില്‍ അതോടെ തന്റെ സംവിധാനം നിര്‍ത്തുമെന്ന് മുൻപ് പറഞ്ഞിരുന്നു . മോഹന്‍ലാലിനെ ആരാധകര്‍ എങ്ങനെയാണോ കാണാനാഗ്രഹിക്കുന്നത് അത് പോലെ തന്നെയാണ് സിനിമയിലുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൂടിയായിരുന്നു ആ വാക്കുകളില്‍ അന്ന് പ്രകടമായത്. അതുപോലെ തന്നെ സംഭവിച്ചു . ലൂസിഫർ വിജയം കൊയ്തിറക്കുകയാണ് . 50ാം ദിവസത്തിലേക്ക് കടക്കുന്നതിനിഡി ചിത്രം 200 കോടി ക്ലബില്‍ ഇടം ഇടം പിടിച്ചു . തുടർന്ന് 200 കോടി ക്ലബിലെ ആദ്യ സിനിമയായി മാറിയിരിക്കുകയാണ് ലൂസിഫർ .

തുടർന്ന് എല്‍2 വിന്റെ വരവിനെക്കുറിച്ചുള്ള പ്രഖ്യാപനവും നടക്കുമെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു.അതുപോലെ അതും ഇന്നലെ നടന്നു . കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു എമ്പുരാന്‍ പ്രഖ്യാപനം നടന്നത്. ഇപ്പോൾ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ് എമ്പുരാനിന്റെ വരവിനെ . ഇതായിപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ് ഇതിനെ . കൊട്ടിയാഘോഷിക്കുകയാണ് ട്രോളന്മാർ . കിടുക്കാച്ചി അടപടലം ട്രോളുകളാണ് ഇവർ ലൂസിഫറിനെ കുറിച്ച് നിർത്തിയിരിക്കുന്നത് .

 ലൂസിഫര്‍ പോലെ ചെറിയ സിനിമയായിരിക്കും ഇതെന്നൊന്നും പറഞ്ഞേക്കരുതെന്നാണ് ട്രോളന്മാർ പറയുന്നത്. അങ്ങനെ പറഞ്ഞാൽ വിശസ്വിക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന് അവർ പറയാതെ പറയുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനത്തിനൊപ്പം ലൂസിഫര്‍ 2 വിന്റെതായി ഒരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം കാണിച്ചുകൊണ്ടുളള വീഡിയോയിലാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ കാണിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ ചിത്രം ഉണ്ടാകും എന്നും പൃഥ്വിരാജ് അറിയിച്ചു.

മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക. സീക്വല്‍ ആണെന്നു കരുതി ‘ലൂസിഫറില്‍’ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി

More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും നൽകുന്നത്. ‘എമ്പുരാനേ’ എന്നു തുടങ്ങുന്ന ഒരു ഗാനം ലൂസിഫറിൽ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ മുരളി ഗോപിയായിരുന്നു ആ ഗാനം രചിച്ചത്.

രണ്ടാം ഭാഗത്തില്‍ ലാലേട്ടനൊപ്പം പൃഥ്വിയുടെ സയിദ് മസൂദ് എന്ന കഥാപാത്രവും മുഴുനീള റോളില്‍ എത്തും. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

2021 വിഷുവിനു ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. താരങ്ങളെ പറ്റി ധാരണയായിട്ടില്ലെന്നും ഷൂട്ടിങ് ലൊക്കോഷനുകളെ കുറിച്ച് ധാരണയായിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘ലൂസിഫർ’ പോലെ തന്നെ കേരളത്തിലും പുറത്തുമായി ചിത്രീകരണം നടക്കും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

‘ലൂസിഫർ’ പ്രേക്ഷകർക്കായി പ്രഖ്യാപിച്ച മത്സരത്തിലെ വിജയികളെ മോഹൻലാലും പൃഥ്വിരാജും മുരളിഗോപിയും ചേർന്ന് തിരഞ്ഞെടുത്തു.​ ഒപ്പം ചടങ്ങിൽ എമ്പുരാന്റെ ടൈറ്റിൽ ലോഞ്ചും നടന്നു. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ആദ്യ ഭാഗം മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫര്‍ 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (10 minutes ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (6 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (6 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (7 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (7 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (8 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (10 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (12 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (13 hours ago)

Malayali Vartha Recommends