വരുന്നു 'തണ്ണീർ മത്തൻ ദിനങ്ങൾ '; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കുമ്ബളങ്ങി നൈറ്റ്സ് താരം മാത്യു തോമസും,അനശ്വരയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ ഡിയാണ്. ജോമോന് ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിർമാതാക്കൾ. പ്ലാന്‍ ജെ സ്റ്റുഡിയോസും ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിന് എത്തും.
https://www.facebook.com/Malayalivartha