Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെയങ്ങ് തുടര്‍ന്നു... ടൊവീനോ തന്റെ പ്രണയകഥ പറയുന്നു

12 JULY 2019 03:02 PM IST
മലയാളി വാര്‍ത്ത

നടന്‍ ടൊവിനോ തോമസ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വാചാലനായി. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് വിവാഹവും കടന്ന് സന്തോഷമായി മുന്നോട്ട് പോകുന്നതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയം ആരംഭിച്ചതും പിന്നീട് ലിഡിയയെ വിവാഹം ചെയ്തതും രസകരമായ ഒരു കുറിപ്പിലൂടെയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ ടീച്ചര്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ പറയുന്നു. ഏറെ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു എന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ മടിക്കാത്ത താരങ്ങളിലൊരാണ് ടൊവിനോ തോമസ്. മകള്‍ക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെയുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ തന്റെ ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇരുവരും ടൊവീനോയ്‌ക്കൊപ്പം എത്താറുണ്ട്.

ടൊവീനോയുടെ കുറിപ്പ് ഇങ്ങനെ-

2004-ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു... പ്ലിങ് 'ക ഖ ഗ ഘ ങ' വരെ ഓക്കെ. പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റേഴ്‌സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശടപടേ പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു.

മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു. കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ. പ്രണയം വീട്ടിലറിഞ്ഞു. 2014 ഒക്ടോബര്‍ 25-ന് ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു. ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.'-ടൊവീനോ കുറിച്ചു.

10 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. തന്നോട് ഇഷ്ടമാണെന്ന് ലിഡിയയെക്കൊണ്ടൊന്ന് പറയിക്കാന്‍ ഒരുപാട് കാലം പിറകെ നടക്കേണ്ടി വന്നിട്ടുണ്ടെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2012-ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014-ലാണ് ലിഡിയയെ വിവാഹം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (30 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (39 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (48 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (54 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends