ബഡായി ബംഗ്ലാവിന്റെ പുതിയ പ്രോമോ വീഡിയോ വൈറലായി; മാസ്സ് എൻട്രിയുമായി ഗിന്നസ് പക്രു
മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മലയാളം ടോക്ക് ഷോയാണ് ബഡായി ബംഗ്ലാവ്. നടൻ മുകേഷ്, ആര്യ, രമേശ് പിഷാരടി, ധർമ്മജൻ തുടങ്ങി നിരവധിപ്പേർ നമ്മെ കുടു കുടെ ചിരിപ്പിച്ച പരിപാടിയാണ് ഇത്. ഇപ്പോൾ ബഡായി ബംഗ്ലാവിൻറെ രണ്ടാമത്തെ സീസണ് ആരംഭിച്ചിരിക്കുകയാണ്. അതിലെ ശനിയാഴ്ച നടക്കേണ്ടുന്ന പരിപാടിയുടെ പ്രോമോ വിഡിയോയാണ് ഇപ്പോൾ കലക്കിയിരിക്കുന്നത്. ബംഗ്ലാവില്‍ ഇത്തവണ പുതിയ വ്യക്തികളാണെന്നും രമേഷ് പിഷാരടിയും ആര്യയും പരിപാടിയില്‍ ഇല്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രേഷകർക്കു നിരാശ വന്നിരുന്നു. എന്നാൽ പരിപാടിയിൽ നിന്നും വിട്ടു നിന്നെങ്കിലും പ്രേക്ഷകരുടെ പരാതിയെ മുഖ വിലയ്ക്കെടുത്തു ആര്യ പരിപാടിയിൽ തുടരും എന്ന് അറിയിച്ചിരുന്നു. ഗിന്നസ് പക്രുവും ജയരാജ് വാര്യരും അതിഥികളായി എത്തിയ പരിപാടിയുടെ പുതിയ പ്രമോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലെ രസകരമായ സംഭവങ്ങളാണ് പ്രമോ വീഡിയോയിൽ ഉൾപ്പെയുത്തിയിരിക്കുന്നത്.
ചുവന്ന സ്കൂട്ടറിലായിരുന്നു പക്രുവിന്റെ വരവിനെ അമ്പരപ്പോടെയാണ് പുതിയ അവതാരകനായ നവാസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിനിടെ മമ്മൂട്ടിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള എന്‍ട്രിയാണ് ഗിന്നസ് പക്രുവിന് ലഭിച്ചതെന്നും അദ്ദേഹം മാറി നില്‍ക്കേണ്ടി വരുമെന്നുമായിരുന്നു ജയരാജ് വാര്യർ പറഞ്ഞത്ഇ.തിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha