Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പ്രമുഖ നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു

13 JULY 2019 12:52 PM IST
മലയാളി വാര്‍ത്ത

പ്രമുഖ നടന്‍ ദേവന്റെ ഭാര്യയും സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ അന്തരിച്ചു...
തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം സംസ്‌കാരം വടൂക്കര ശ്മാശനത്തില്‍ നടക്കും

ന്യുമോണിയയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സുപ്രശസ്ത സിനിമാ സംവിധായകനായിരുന്നു രാമു കാര്യാട്ട്. അദ്ദേഹത്തിന്റെ അനന്തിരവനായിരുന്നു ദേവന്‍. ഈ ബന്ധമാണ് സുമയുമായിട്ടുള്ള വിവാഹത്തിലെത്തിയത്. പരസ്യ സിനിമാ സംവിധായകന്‍ സുധീര്‍ കാര്യാട്ട് ആണ് സുമയുടെ സഹോദരന്‍

മലയാളത്തിലെ ആദ്യകാല ചലച്ചിത്ര സംവിധായകന്മാരില്‍ ഒരാളാണ് രാമു കാര്യാട്ട്. അദ്ദേഹത്തിന്റെ ഒത്തിരി സിനിമകള്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയിരുന്നു. രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.ചെമ്മീന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തത് രാമു കാര്യാട്ടായിരുന്നു.

ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഒരു പ്രാവശ്യം എംഎൽഎയുമായിരുന്നു.

പക്ഷെ മകൾ സുമ സിനിമ ലോകത്തിലേക്ക് എത്തിയില്ല. പക്ഷെ രാമുകാര്യാട്ടിന്റെ അനന്തിരവനായ ദേവൻ സിനിമയിൽ നായകനായും വില്ലനായും തിളങ്ങി .

1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിലും സജീവമായി.

രാമു കാര്യാട്ടുമായിട്ടുള്ള അടുത്ത ബന്ധമാണ് ദേവന്റെ സിനിമയിലേക്കുള്ള വരവിന് കാരണം . നിര്‍മാതാവായി ആണ് ചലച്ചിത്ര ലോകത്തേക്ക് ദേവന്‍ എത്തിയത്. പിന്നീട് നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു. . മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും ദേവന്‍ അഭിനയിച്ചിട്ടുണ്ട്.. നടന്‍ ദേവനും സുമയ്ക്കും ലക്ഷ്മി എന്ന ഏകമകളാണുള്ളത്.

എന്നാൽ സുമ ഒരിക്കലും സിനിമയുടെയോ രാഷ്ട്രീയത്തിന്റെയോ തിരക്കുകളിലേക്ക് എത്തിയില്ല . പക്ഷെ വിജയിയായ പുരുഷന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്ന് പറയുന്ന പോലെ എന്നും ദേവന് പിന്തുണയുമായി സുമ ഉണ്ടായിരുന്നു എന്ന് ദേവനോടും കുടുംബത്തോടും അടുപ്പമുള്ളവർ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends