കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സര്‍ദാറിന്റെ പുതിയ സ്റ്റില്‍ പുറത്തിറക്കി
കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമായ ഹാപ്പി സര്‍ദാറിന്റെ പുതിയ സ്റ്റില്‍ പുറത്തിറക്കി . മെറിന് ഫിലിപ്പാണ് ചിത്രത്തിലെ നായിക. ഗീതിക സുദീപ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹസീബ് ഹനീഫാണ്. ഒരു പഞ്ചാബി സര്‍ദാറും മലയാളിയായ ക്രിസ്ത്യൻ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.
സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്, ശാന്തി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, വൈശാഖ് നായര്‍, രമേഷ് പിഷാരടി, ധര്മ്മജന്, പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കും. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha