നിശാല്‍ ചന്ദ്രയ്ക്ക് ആണ്‍കുഞ്ഞ്; പേര് ദേവാന്‍ഷ്
നിശാല്‍ ചന്ദ്രയ്ക്കും ഭാര്യ രമ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. സന്തോഷ വാര്‍ത്ത നിശാല്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്.
'തങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവന്. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി'- സന്തോഷവാര്‍ത്തയ്ക്കൊപ്പം നിശാലിന്റെ വാക്കുകള്‍.
2013-ലായിരുന്നു നിശാലും രമ്യയുമായുളള വിവാഹം. മൈക്രോ ബയോളജിയില്‍ പിജി ബിരുദധാരിണിയാണ് രമ്യ. ദിവസങ്ങള്‍ക്ക് മുമ്പാണ് നിശാലിന്റേയും രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാന്‍ഷ് എത്തിയത്.
കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാല്‍ കുവൈറ്റില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.
ഗാന്ധര്‍വം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാല്‍. അമേരിക്കയില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുകയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha