ദുല്‍ഖര്‍ സല്മാന് ഗായകനായി എത്തിയ ഡിയര്‍ കോമ്രേഡ് റിലീസ് ചെയ്തു
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും പ്രധാന വേഷത്തിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ കോമ്രേഡ് ആന്തം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട എന്നിവരാണ് ഗാനം ആലപിക്കുന്നത്. ജസ്റ്റിന് പ്രഭാകരനാണു സംഗീതം. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നട ഭാഷയിലും ചിത്രം എത്തുന്നു. മലയാളം പതിപ്പിലെ ഗാനമാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിയും തെലുങ്കില്‍ വിജയ് ദേവരക്കൊണ്ടയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ഡിയര്‍ കോമ്രേഡ്'. ആക്ഷന്‍ ഡ്രാമയായാണ് ചിത്രം എത്തുന്നത്. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധാനം. സുജിത്ത് സാരംഗാണ് ഛായാഗ്രഹണം. ജൂലായ് 26ന് ഡിയര്‍ കോമ്രേഡ് തിയറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha