Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഓഡിഷന്റെ പേരിലെ ചൂഷണങ്ങൾ ; ലൂസിഫറും മാമാങ്കവും ലക്ഷങ്ങൾ തട്ടിച്ചു എന്ന് ആരോപണം…!! വൈറലായി സിനിമാമോഹിയുടെ കുറിപ്പ്

23 JULY 2019 05:26 PM IST
മലയാളി വാര്‍ത്ത

പൊതുവെ മലയാളികൾക്ക് സിനിമ നടൻ/ നടിയാവുക എന്നത് ഇഷ്ടമുള്ള ഒന്നാണ്. നടനും നടിയും ആകാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരാണ് നമ്മൾ.അതിനു വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും തയ്യാറാണ് . അതുകൊണ്ട് തന്നെ കാസ്റ്റിങ് കോളിന്റെ പേരിൽ നിരവധിപേർ പറ്റിക്കപ്പെടാറുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകാറുമുണ്ട്. എന്നാൽ അതൊന്നും തന്നെ ആരും പുറത്തു പറയാറുമില്ല. ആയതിനാൽ നിരവധിപേർക്ക് ഇന്നും കാസ്റ്റിംഗ് കോളിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് ധാരണയില്ല. ഇത്തരത്തിലുള്ള ചൂഷണങ്ങളെ കുറിച്ച് മലയാളികൾക്കിടയിൽ അവബോധമായുണ്ടാക്കാനയി ഒരു സിനിമ മോഹി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത് . ഈ കുറിപ്പിനെ ഏറ്റെടുത്ത് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധിപേരാണ് തങ്ങളുടെ വാളിൽ കുറിപ്പ് കോപ്പി ചെയ്തിരിക്കുന്നത്. അതിൽ സിനിമ മേഘലയുള്ള നിരവധി പേരും ഉൾപ്പെടുന്നു. കുറിപ്പിൽ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളായ ലൂസിഫറിനെതിരെയും മാമാങ്കത്തിനെതിരെയും ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എല്ലാവരെയും അമ്പരിപ്പിക്കുന്നത് ഇത് തന്നെയാണ്.

വൈറലായ കുറിപ്പ് ഇങ്ങനെ :-

പ്രിയ സിനിമാ അഭിനയ മോഹികളായ സുഹൃത്തുക്കളേ,

സിനിമാ നടനാകാന്‍ ശ്രമിക്കുന്ന ഒരു പാട് പേരുണ്ട്. ഈ മേഖലയുമായി ഏതെങ്കിലും ബന്ധമുള്ളവര്‍ക്ക് കയറി പറ്റാന്‍ സാധിച്ചേക്കാമെങ്കിലും പ്രത്യേകിച്ച് സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാതെ സിനിമയില്‍ കയറാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തെയും അവരെ സിനിമയില്‍ കയറ്റാന്‍ സഹായിക്കുന്ന നല്ലവരായ ആത്മാര്‍ത്ഥ സുഹൃത്തുക്കളേയും നാല് തരത്തില്‍ നടക്കുന്ന സാമ്പത്തിക ചൂഷണത്തിനെതിരേ അവബോധമുണ്ടാക്കാന്‍ ഉദ്ദേശിച്ച് എന്‍റെ അനുഭവത്തില്‍ നിന്ന് പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കുറിപ്പാണിത്.

ഒന്നാമത്തെ ചൂഷണം : - ഇത് മിക്കവാറും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പക്കാ ഫ്രോഡുകള്‍ / പോലീസ് കേസുള്ള ക്രിമിനലുകള്‍ നടത്തി വരുന്ന fake audition തട്ടിപ്പാണ്. Open audition call വിളിച്ച് രജിസ്ട്രേഷന്‍ ഫീസായി പണമീടാക്കുന്ന ഈടാക്കുന്ന രീതിയാണിത്. ആയിരം പേരോളം ഇത്തരം fake audition നില്‍ വരുന്ന പ്രവണതയുണ്ടായിരുന്നു, പിന്നീടത് കുറഞ്ഞ് വന്നു. ഏകദേശം 600 പേരില്‍ നിന്ന് 350 രൂപ വച്ച് 2 ലക്ഷം കളക്റ്റ് ചെയ്ത്, ഹോട്ടല്‍ ഹാള്‍ വാടക, ക്യാമറ വാടക, തുടങ്ങിയ എല്ലാ ചിലവും കൂടി 25,000 ബാക്കി 1,75,000 ഈ രീതിയില്‍ ഒരു വര്‍ഷത്തില്‍ കേരളത്തില്‍ പല ഭാഗത്തായി ആറോളം fake audition നടത്തി 10 ലക്ഷം രൂപ തട്ടുകയായിരുന്നു. പിന്നീട് ഈ തട്ടിപ്പിന്‍റെ സാധ്യത മങ്ങി. എങ്കിലും ചില remote സ്ഥലങ്ങളില്‍ registration fee വെച്ചുള്ള തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം fake audition ല്‍ പോകാതിരിക്കലേയുള്ളൂ പോംവഴി.

രണ്ടാമത്തെ ചൂഷണം :- ഇതും fake casting call audition ലൂടെ തന്നെയാണ് നടക്കുന്നത്. ഇത് മിക്കവാറും സിനിമയുമായി ചെറിയ എന്തെങ്കിലും ബന്ധമുള്ള ഫ്രോഡുകള്‍ തന്നെയാണ് നടത്തുന്നത്. Registration fee ഒന്നും ആവശ്യപ്പെടില്ല ഇവര്‍. audition അത്യാവശ്യം professional ആയി തന്നെ നടത്തും. പിന്നീട് ഒന്നുകില്‍ select ആയെന്ന് അറിയിച്ച് 5,000 മുതല്‍ ലക്ഷങ്ങള്‍ വരേ റോളനുസരിച്ച് പണം ആവശ്യപ്പെടും അതല്ലെങ്കില്‍ select ആയില്ല പക്ഷേ ഞങ്ങളുടെ acting school 25,000 ഫീസടച്ച് രണ്ടാഴ്ച ക്ലാസ്സ് attend ചെയ്താല്‍ ചാന്‍സ് തരാമെന്ന ഉഡായിപ്പ് വാഗ്ദാനം ചെയ്യും. ആളും തരവും നോക്കിയാണ് select ആയോ select ആയില്ലേ എന്ന് പറയുന്നത്. ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഈ വക fake audition ലും പോകാതിരിക്കുകയേ ഇതിനും മാര്‍ഗ്ഗമുള്ളൂ.

മൂന്നാമത്തേ ചൂഷണം :- genuine ആയ casting call audition നടത്തുന്ന രീതിയാണിത്. സിനിമയുടെ casting നേരത്തെ തന്നെ നടത്തിയിട്ടുണ്ടാകും ഇത്തരക്കാര്‍. പിന്നെ അവരുടെ ഉദ്ദേശം രണ്ടാണ്. ഒന്ന് fb / whtsapp വഴിയും audition വരുന്നവരിലൂടെ സിനിമയെ promote ചെയ്യല്‍. Online promoters ന് നാലഞ്ച് ലക്ഷം കൊടുക്കേണ്ടിടത്ത് 25,000 രൂപ കൊണ്ട് ഫലം കിട്ടും. രണ്ടാമത്തെ ഉദ്ദേശം audition വരുന്നവരില്‍ നിന്ന് അമ്പതോ നൂറോ പേരെ select ചെയ്യും. Actors ആയി select ആയെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ select ചെയ്യപ്പെട്ടവരെ supporting / auxiliary / extra അല്ലെങ്കില്‍ junior artist കളായാണ് select ചെയ്തിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ ചിലപ്പോള്‍ perfect frame ല്‍ വരും ചിലര്‍ക്ക് ഒന്നോ രണ്ടോ dialogue കിട്ടിയേക്കാം. 100 junior artist കളെ അഞ്ചോ പത്തോ ദിവസങ്ങള്‍ work ചെയ്യണമെങ്കില്‍ ഒരാള്‍ക്ക് 700 മുതല്‍ 1000 രൂപ വരെ വെച്ച് ആറോ ഏഴോ ലക്ഷം രൂപ ഈ വകയില്‍ producer ക്ക് കുറഞ്ഞ് കിട്ടുന്നു. അങ്ങിനെ രണ്ടും കൂടി 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ producer ക്ക് ലാഭം. സിനിമയില്‍ സജീവമായവര്‍ തന്നെ ഈ തട്ടിപ്പ് നടത്തുന്നത് കൊണ്ട് ഇതിനെതിരേ പ്രതികരിക്കല്‍ ഇത്തിരി പ്രയാസമാണ്.

നാലാമത്തെ ചൂഷണം :- ഇതാണ് കൃത്യമായ തൊഴില്‍ ചൂഷണം. Junior artist co ordinators എന്ന ചെല്ല പേരുള്ള നരഭോജികളുടെ ദ്രോഹം. Junior artist കളായി പോയാല്‍ വിജയ് സേതുപതിയെ പോലെയോ പ്രദീപ് കോട്ടയത്തിനെ പോലെയോ എപ്പോഴെങ്കിലും വലിയ നടനാകാമെന്നുള്ള സാധ്യത മനസ്സില്‍ കണ്ട് junior artist work ന് പോകുന്നവരുടെ ചോറ് തട്ടിപ്പറിച്ച് തിന്നുന്ന നാണം കെട്ടവരുടെ ചൂഷണം. ഇതില്‍ സിനിമയുടെ producer നിരപരാധിയാണ്. അയാള്‍ ആളോന്നിന് 1000 രൂപ വച്ച് കൊടുക്കുന്നത് ഇടനിലക്കാരായ ഈ വഞ്ചകര്‍ 300 , 400 , 500 , 600 വച്ച് ആളും തരവും നോക്കി കൊടുക്കും, ചിലര്‍ക്ക് ഒന്നും കൊടുക്കില്ല. ചിലരോട് അടുത്ത work ല്‍ തരാമെന്ന് പറഞ്ഞ് പറ്റിക്കും. ഉദാഹരണം ലൂസിഫര്‍ , മാമാങ്കം തുടങ്ങിയ പടങ്ങള്‍.

ഈ തൊഴില്‍ ചൂഷണത്തിനറുതി വരുത്താന്‍ KCAWA എന്ന സംഘടന രൂപപെട്ട് വരുന്നുണ്ട്. താമസിയാതെ അവര്‍ മന്ത്രിക്ക് നിവേദനം കൊടുത്തേക്കാം. നിങ്ങള്‍ ഈ സംഘനയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും work ന് പോയാലും ഇല്ലെങ്കിലും ഈയൊരു തൊഴില്‍ ചൂഷണം ഇല്ലാതാക്കാനെങ്കിലും ഈ post share ചെയ്യുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (21 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (25 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (35 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (39 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends