Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

ഹിമാലയത്തിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാൽ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ഇപ്പോൾ ഒരാളുമായി പ്രണയത്തിലാണെന്നും അമല പറയുന്നു . അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ആഗ്രഹിക്കുന്നു

24 JULY 2019 06:54 PM IST
മലയാളി വാര്‍ത്ത


തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല പോൾ ആടൈയെ കാണുന്നത്.ടെലിവിഷൻ പരിപാടിയുടെ നിർമാതാവായ കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്. യാഥാസ്ഥിതികമായ കാഴ്ചപാടുള്ള അമ്മയുടെ പുരോഗമന ചിന്തയുള്ള മകൾ. കാമിനിയുടെ ജീവിതത്തിലുണ്ടാകുന്ന വലിയൊരു ദുരന്തവും അതിന്റെ തുടർ കാഴ്ചകളുമാണ് ചിത്രം പറയുന്നത്.
അതുപോലെ തന്റെ സ്വന്തം ജീവിതത്തിലും ഏറെ മാറ്റങ്ങൾക്കായി തയ്യാറെടുക്കുകയാണ് അമല പോൾ.
2016ൽ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചതെന്നാണ് താരം പറയുന്നത് ..'പതിനേഴാം വയസ്സിൽ ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്ത കാലത്ത് സിനിമയിലേക്ക് വന്നപ്പോൾ സിനിമാതന്നെ ആയിരുന്നു അമലയ്ക്ക് എല്ലാം . സംവിധായകന്‍ എ എല്‍ വിജയിയുമായി വിവാഹം നടന്നെങ്കിലും സിനിമ തന്നെ അവരുടെ ജീവിതത്തിൽ വില്ലൻ വേഷം കെട്ടിയാടി.
അമല പോള്‍ തുടരെ തുടരെ സിനിമ ചെയ്യുന്നത് തന്നെയാണ് വിവാഹമോചത്തിന് കാരണമായത് . 'ആദ്യം സൂര്യ ചിത്രം എന്ന് പറഞ്ഞു, പിന്നെ ധനുഷ് ചിത്രം അത് ഇത് എന്ന് പറഞ്ഞ് അമല കുറേ ചിത്രങ്ങള്‍ ഏറ്റെടുത്തു. ഇത് വിജയ്ക്ക് ഇഷ്ടപ്പെട്ടില്ല. എത്രനാള്‍ ഇങ്ങനെ പോകും. അതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം' വിവാഹമോചനവാ ർത്ത പ്രചരിച്ചപ്പോൾ വിജയിയുടെ അച്ഛൻ അളകപ്പൻ പറഞ്ഞത് ഇതായിരുന്നു .
ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ആകെ തകർന്നുപോയെന്നു അമലയും പറയുന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.. ആയിടക്കാണ് ഹിമാലയൻ യാത്രയെക്കുറിച്ചു അമല ചിന്തിക്കുന്നത്. അമലയുടെ വാക്കുകൾ ഇങ്ങനെ
2016ൽ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. എന്റെ വസ്ത്രങ്ങളും സൺസ്ക്രീനും ലിപ് ബാമും ചെരുപ്പുകളും എല്ലാം ബാഗിലാക്കി പുറപ്പെട്ടത് എനിക്കോർമ്മയുണ്ട്. എന്നാൽ നാല് ദിവത്തെ ട്രെക്കിങ്ങിന് ശേഷം എല്ലാം ഞാൻ ഉപേക്ഷിച്ചു. മൊബൈൽ ഫോൺ ഇല്ലാതെ ടെൻഡിൽ കിടന്നുറങ്ങി. ദിവസങ്ങളോളം തുടർച്ചയായി നടന്നതിൽ എന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു.
''ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങൾ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോൾ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് എന്ന്.

''ആഡംബരജീവിതത്തിന് പിന്നാലെ പോകുന്നത് ഞാൻ നിർത്തി. പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചിലവാക്കാറില്ല. എന്റെ മെർസിഡസ് ബെൻസ് ഞാൻ വിറ്റു. എന്റെ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സൈക്കിളിലാണ് പോകുന്നത്. യോഗ, സർഫിങ്, വായന എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്.

''ഹിമാലയത്തിൽ ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാൽ പോണ്ടിച്ചേരി തിരഞ്ഞെടുത്തു. ഞാന്‍ അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കും. നൃത്തം ചെയ്യും, പാട്ടു പാടും, ഗിത്താർ വായിക്കും......

ബ്യൂട്ടി പാർലറുകളിൽ പോകുന്നത് നിർത്തി.മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവർധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്.
ഇപ്പോൾ ആയുർവേദ ഡയറ്റ് ആണ് പിന്തുടരുന്നത്. എല്ലാ ദിവസവും ബീച്ചിൽ പോകും, ശുദ്ധവായു ശ്വസിക്കും. ഇന്ന് ഒരുപാട് സന്തോഷവതിയാണ് ഞാൻ.
ഇപ്പോൾ ഒരാളുമായി പ്രണയത്തിലാണെന്നും അമല പറയുന്നു . അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ആഗ്രഹിക്കുന്നു എന്നും താരം പറയുന്നു
ആടൈയുടെ തിരക്കഥ അയാൾക്ക് വായിക്കാൻ കൊടുത്തിരുന്നെന്നും സ്വയം തീരുമാനങ്ങള്‍ എടുക്കാൻ ഉപദേശിച്ചു എന്നും എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. അയാളുടെ സ്‌നേഹം എന്റെ മനസ്സിലെ വിഷമങ്ങള്‍ ഇല്ലാതാക്കി-അമല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (28 minutes ago)

കുട്ടികളുടെ അവധിക്കാല നിര്‍ബന്ധിത ക്ലാസ്സുകള്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

E D-യുടെ ആദ്യ അറസ്റ്റ് നാളെ ഉന്നം കടകംപള്ളി AKG സെന്ററിലേക്കും ഇ.ഡി.? ലിസ്റ്റിൽ നേതാക്കന്മാർ എല്ലാം  (1 hour ago)

റിപ്പോർട്ട് എവിടെടോ..? പറപ്പിച്ച് ജഡ്‌ജി എസ്. നസീറ രാഹുലിന് ആശ്വസിക്കാം..! ജോബി പുറത്തേയ്ക്ക്..!  (1 hour ago)

സംസ്കാര ചടങ്ങിനിടെ ധ്യാനിന്റെ മൂക്കിൽ നിന്നും ചോര... !അയ്യോ..ചോര ഞെട്ടി അവസാനമായി ഓടി എത്തി ..! "  (1 hour ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (1 hour ago)

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (3 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (3 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (4 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (5 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (5 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (5 hours ago)

Malayali Vartha Recommends