Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ലണ്ടനിൽ ‘ബോയ്സ് ട്രിപ്പ്’അടിപൊളിയാക്കി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക..ഒപ്പം പ്രശസ്ത ബാസ്കറ്റ് ബോൾ താരവും റാപ്പർ ഗായകനുമായ ഷക്കിൽ ഒ നീൽ

25 JULY 2019 03:35 PM IST
മലയാളി വാര്‍ത്ത

സിനിമാത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ലണ്ടനില്‍ അവധിയാഘോഷിക്കുകയാണ് ദുൽഖർ സൽമാൻ . ഇത്തവണ സുഹൃത്തുക്കൾക്കൊപ്പമാണ് താരത്തിന്റെ ലണ്ടൻ ഡെയ്സ്.. ബോയ്സ് ട്രിപ്പ് എന്ന് ദുൽഖർ തന്നെ വിശേഷിപ്പിക്കുന്ന യാത്രയുടെ വിശേഷങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. വിനോദക്കപ്പലിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളടക്കം ദുൽഖർ പങ്കുവയ്ക്കുകയുണ്ടായി. ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ ‘ബോയ്സ് ട്രിപ്പ്’ എന്ന പേരിൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഡിക്യു പങ്കുവച്ചത് വൈറലാണ്

ഇതിനിടയിൽ ദുൽഖർ പരിചയപ്പെടുത്തിയ ആ കായകതാരമാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. പ്രശസ്ത ബാസ്കറ്റ് ബോൾ താരവും റാപ്പർ ഗായകനുമായ ഷക്കിൽ ഒ നീൽ ആയിരുന്നു അത്.ദിബിഗ് ഡീസൽ ഷാക് എന്നാണ് തന്റെ തൊട്ടടുത്ത ടേബിളിൽ ഇരുന്നിരുന്ന താരത്തെ ദുൽ ഖർ വിശേഷിപ്പിച്ചിരിക്കുന്നത്

ബാസ്കറ്റ്ബോൾ താരങ്ങളിൽ ഏറ്റവും ഉയരം കൂടിയ താരങ്ങളിലൊരാളാണ് ഷക്കീൽ. ഏഴടി ഒരു ഇഞ്ചാണ് ഉയരം. 147 കിലോ ഭാരവും. നാഷനൽ
ബാസ്കറ്റ്ബോൾ അസ്സോസിയേഷനിലെ (എൻബിഎ) ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ താരങ്ങളിൽ ഒരാളായ ഷക്കീൽ മികച്ച റാപ്പർ കൂടിയാണ്. സിനിമകളിലും റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുമുണ്ട്

ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ‘ദി സോയാ ഫാക്ടർ’ സെപ്റ്റംബർ 20 ന് റിലീസിനെത്തും. സോനം കപൂറാണ് നായിക. അഭിഷേക് ശർമയാണ് സംവിധാനം ചെയ്യുന്നത് .
വേള്‍ഡ് കപ്പ് കളിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന ഒരു കഥയാണ് 'ദി സോയാ ഫാക്ടറി'ന്റെത്. ചിത്രത്തിന് 'യൂ' സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം . സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും 'സോയ ഫാക്ടര്‍' വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.
മലയാളത്തിനു പുറമെ തെലുങ്കിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം സജീവമായി കൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ 25-ാമത് ചിത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍ ' ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കെ എം ഭാസ്കരന്‍ ആണ് ഈ തമിഴ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് സൂചനള്‍. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണല്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

തമിഴിലും ഒരു സിനിമ ദുൽഖറിനായി ഒരുങ്ങുന്നുണ്ട്. വാൻ ആണ് ദുൽഖർ നായകനായി അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രം
അഭിനയം മാത്രമല്ല നിർമാണരംഗത്തും ഒരു കൈ പയറ്റാൻ ആണ് ദുൽഖർ ഇപ്പോൾ ശ്രമിക്കുന്നത് . ദുൽഖർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവരാണ് നായികമാർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (24 minutes ago)

ആദ്യ കുഞ്ഞിനെ  (33 minutes ago)

സാങ്കേതികവിദ്യ  (52 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (56 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (9 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

Malayali Vartha Recommends