Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇങ്ങനെയൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചതിന് ഹൻസിക തന്നെ കൊല്ലും

18 AUGUST 2019 03:11 PM IST
മലയാളി വാര്‍ത്ത

അനിയത്തിമാരോട് പ്രത്യേക സ്നേഹമാണ് അഹാനയ്ക്ക് . അനിയത്തിമാരെക്കുറിച്ചും വീട്ടിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അനിയത്തി ഹൻസികയെ കുറിച്ച് എഴുതുകയാണ് അഹാന .

ഇങ്ങനെയൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചതിന് ഹൻസിക തന്നെ കൊല്ലും എന്ന രസകരമായ മുഖവുരയോടെയാണ് അഹാനയുടെ പോസ്റ്റ്. തല ചരിച്ച് കിടന്നുറങ്ങുന്ന ഹൻസികയാണ് ചിത്രത്തിൽ! ആ ചിത്രത്തിനു പിന്നിലെ കഥ സരസമായി അഹാന പങ്കു വയ്ക്കുന്നു. വീട്ടിലെ ചേച്ചിക്കുട്ടിയാണ് അഹാന. ഹൻസികയടക്കം അഹാനയ്ക്ക് മൂന്നു അനിയത്തിമാരുണ്ട്. പനിച്ചു കിടന്ന ഹൻസികയെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ ദിവസം അഹാന. തല മസാജ് ചെയ്തുകൊടുത്തും കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റിയും ഉറങ്ങുന്നതു വരെ കൂടെ ഇരുന്ന അഹാനയോട് ഒടുവിൽ ഹൻസിക പറഞ്ഞു, ‘അമ്മൂ, എനിക്കറിയാം… ഞാൻ നിന്നോടു കുറെ കാര്യങ്ങൾ ഇങ്ങനെ ചോദിക്കുന്നു എന്ന്. പക്ഷേ, ഒരു ദിവസം ഇതെല്ലാം ഞാൻ തിരിച്ചു ചെയ്തു തരാം… കേട്ടോ’! ഈ വാക്കുകൾ തന്റെ ഉള്ളുലച്ചു കളഞ്ഞുവെന്ന് പങ്കുവയ്ക്കുകയാണ് അഹാന.

അഹാനയുടെ വാക്കുകൾ ഇങ്ങനെ: “കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹൻസികയ്ക്ക് പനിയും തലവേദനയുമുണ്ട്. എല്ലാവരുടെയും ശ്രദ്ധ കിട്ടാനായി അവൾ കുറച്ചു കൂടുതൽ ക്ഷീണം കാണിക്കുന്നില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്. ഞങ്ങളുടെ വീട്ടിൽ കുറച്ചധികം കുട്ടികൾ ഉള്ളതുകൊണ്ട് ഇത്തരം നാടകങ്ങൾക്കൊന്നും വലിയ ശ്രദ്ധ കിട്ടാറില്ല. ഓ… ഇതൊന്നും സാരമില്ല, ഒന്നുറങ്ങി എണീറ്റാൽ ഇതെല്ലാം ശരിയായിക്കോളും എന്ന മട്ടിലാകും ഞങ്ങൾ!


ഇന്നലെ രാത്രി കടുത്ത തലവേദനയുണ്ടെന്നു പറയുകയായിരുന്നു ഹൻസു. സാധാരണ അവളാണ് വീട്ടിൽ ഏറ്റവും ഒടുവിൽ ഉറങ്ങുന്ന കക്ഷി. ഇന്നലെ പക്ഷെ, അവൾ വേഗം നൈറ്റ് ഡ്രസും സ്വറ്ററും ധരിച്ച് ആദ്യം തന്നെ മുറിയിൽ കയറി. എന്നിട്ട് എന്നോടു ഒരു ചോദ്യം– അമ്മൂ, ഒന്നു മുറിയിലേക്ക് വരാമോ?

ഞാൻ മുറിയിലെത്തിയതും അവൾ ഓരോരോ കാര്യങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി. തലയൊന്നു മസാജ് ചെയ്തു തരുമോ? മരുന്നെടുത്തു തരുമോ? അങ്ങനെ കുറച്ചു കാര്യങ്ങൾ! ഞാൻ കട്ടിലിൽ ഇരുന്ന് അവളുടെ തല മസാജ് ചെയ്തു കൊടുത്തു. കുറച്ചധികനേരം അതു ചെയ്യാമോ എന്നായിരുന്നു അവളുടെ അഭ്യർത്ഥന. ഉറക്കത്തിനിടയിലും എന്റെ മസാജിനെക്കുറിച്ച് അവൾ നല്ല കമന്റുകൾ നൽകിക്കൊണ്ടിരുന്നു.

പിന്നെയാണ് അവൾക്ക് ഓർമ വന്നത്, താഴത്തെ നിലയിൽ നിന്ന് അവളുടെ ഐ മാസ്ക് എടുത്തില്ല എന്ന്. അതൊന്നു എടുത്തു തരാമോ എന്നായി എന്നോടുള്ള അടുത്ത അഭ്യർത്ഥന. സത്യത്തിൽ ഞാനൊരു മടിച്ചിയാണ്. എനിക്കങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാനൊന്നും ഇഷ്ടമല്ല. എന്നിട്ടും, ഞാൻ ഹൻസൂനോട് ഐ മാസ്ക് എടുത്തു തരാമെന്നേറ്റു. ഞാൻ വാതിൽക്കൽ എത്തിയതും, പാതി മയക്കത്തിൽ ഹൻസു എന്നോടു പറഞ്ഞു, ‘അമ്മൂ, എനിക്കറിയാം… ഞാൻ നിന്നോടു കുറെ കാര്യങ്ങൾ ഇങ്ങനെ ചോദിക്കുന്നു എന്ന്. പക്ഷേ, ഒരു ദിവസം ഇതെല്ലാം ഞാൻ തിരിച്ചു ചെയ്തു തരാം… കേട്ടോ!’ – അവളുടെ വാക്കുകൾ എന്റെ ഹൃദയം തകർത്തു. നുറുങ്ങിയ ഹൃദയം ചേർത്തുപിടിച്ച് ഞാൻ പോയി അവളുടെ ഐ മാസ്ക് എടുത്തു കൊണ്ടു വന്നു– മധുര സ്വപ്നങ്ങൾ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (21 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (25 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (35 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (39 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends