Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഇപ്പോള്‍ ബേസ് ക്യാംപിലേക്കില്ലെന്ന് മ​ഞ്​​ജു​​വും സം​ഘ​വും; മടങ്ങുന്നത് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം മാത്രം; കേന്ദ്ര മന്ത്രി വി മുരളീധരൻ

21 AUGUST 2019 09:26 AM IST
മലയാളി വാര്‍ത്ത

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ പ്ര​ള​യ ദു​രി​ത​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മഞ്ജു വാര്യര്‍ ഉള്‍പ്പടുന്ന സിനിമ സംഘം ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഛത്രുവില്‍ നിന്ന് മടങ്ങുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മഞ്ജു വാര്യരും സംഘവും. ഇപ്പോള്‍ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ തിരികെ മടങ്ങുക എന്നാണ് സംഘം അധികൃതരെ അറിയിച്ചിരിക്കുന്നത്‌.

‘ഛത്രു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് മാണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ തത്ക്കാലം കോക്‌സാര്‍ ബേസ് ക്യാമ്ബിലേക്കില്ലെന്നാണ് സിനിമ സംഘത്തിന്റെ തീരുമാനം.

മ​​ഞ്​​​ജു​​വി​​നെ​​യും സം​​ഘ​​​ത്തെ​​യും ചൊ​​വ്വാ​​ഴ്​​​ച രാ​​ത്രി​​യോ​​ടെ മ​​ണാ​​ലി​​യി​​ലെ​​ത്തി​​ക്കാ​​ന്‍​ ഒ​​രു​​ക്കം ന​​ട​​ത്തി​​യി​രു​ന്നു. ഛത്രു​​വി​​ല്‍​​നി​​ന്ന്​ 22 കി​​ലോ​​മീ​​റ്റ​​ര്‍ ന​​ട​​ന്ന്​​ രാ​​ത്രി​​യോ​​ടെ കോ​​ക്​​​സ​​ര്‍ ബേ​​സ് ക്യാ​​മ്ബി​​ലെ സു​​ര​​ക്ഷി​​ത​​കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​രു​​ന്നു പ​​ദ്ധ​​തി. ​ഇ​​വി​​ടെ​​നി​​ന്ന്, പി​​ന്നീ​​ട്​ മ​​ണാ​​ലി​​യി​​ലെ​​ത്തി​​ക്കാ​​നും. എ​​ന്നാ​​ല്‍, ദു​​രി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍​​ക്ക്​ അ​​യ​​വു വ​​ന്ന​​തോ​​ടെ ഛത്രു​​വി​​ല്‍ തു​​ട​​രാ​​ന്‍ മ​​ഞ്​​​ജു​​വും സ​​ന​​ലും ഉ​​ള്‍​​പെ​​ട്ട സം​​ഘം തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിനാല്‍ അവര്‍ ഛത്രുവില്‍ തന്നെ തുടരും’ വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

ബേസ് ക്യാംപിലേക്ക് എത്തുന്നതിന് സംഘത്തിന് കാല്‍നടയായി സഞ്ചരിക്കണം. 22 കിലോമീറ്റര്‍ ദൂരം നടന്നെങ്കില്‍ മാത്രമെ ബേസ് ക്യാംപില്‍ എത്താന്‍ കഴിയുകയുള്ളു. ബേസ് ക്യാമ്ബായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അധികൃതര്‍. സബ് കളക്ടര്‍ സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളത്. ബേസ് ക്യാമ്ബിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളു. അതിനിടെയാണ് ഇപ്പോള്‍ ബേസ് ക്യാമ്ബിലേക്ക് ഇല്ലെന്ന് സിനിമ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശി​​ല്‍ കു​​ടു​​ങ്ങി​​യ മ​​ഞ്ജു​​വാ​​ര്യ​​ര്‍ സു​​ര​​ക്ഷി​​ത​​യാ​​ണെ​​ന്ന് ചേ​​ര്‍​​പ്പ്​ പു​​ള്ളി​​ലെ വീ​​ട്ടി​​ല്‍ വി​​വ​​രം ല​​ഭി​​ച്ച​​താ​​യി സ​​ഹോ​​ദ​​ര​​ന്‍ മ​​ധു വാ​​ര്യ​​രും അ​​മ്മ ഗി​​രി​​ജ​​യും പ​​റ​​ഞ്ഞു.മ​​ല​​യാ​​ള സി​​നി​​മ സം​​ഘം ഹി​​മാ​​ല​​യ​​ന്‍ താ​​ഴ്​​​വ​​ര​​യി​​ലെ പ്ര​​കൃ​​തി​​മ​​നോ​​ഹ​​ര​​മാ​​യ ഛത്രു​​വി​​ലെ​​ത്തി​​യി​​ട്ട്​ മൂ​​ന്നാ​​ഴ്​​​ച​​യാ​​യി.ക​​ന​​ത്ത മ​​ഴ​​യെ​​ത്തി​​യ​​തോ​​ടെ മ​​ണ്ണി​​ടി​​ച്ചി​​ലും ​വെ​​ള്ള​​പ്പൊ​​ക്ക​​വും പ്ര​​ശ്​​​നം സൃ​​ഷ്​​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്ബത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്ബത്ത് നേരത്തേ അറിയിച്ചിരുന്നു.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മഞ്ജു വാര്യര്‍ മണാലിയില്‍നിന്ന് 100 കിലോമീറ്ററകലെയുള്ള ഛത്രുവില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സംഘം പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് മഞ്ജു ഹിമാചലില്‍ കുടുങ്ങിയതായി അറിയിച്ചത്. അ​​തേ​​സ​​മ​​യം, ക​​ന​​ത്ത മ​​ഴ​​യെ തു​​ട​​ര്‍​​ന്ന്​ മു​​ന്ന​​റി​​യി​​പ്പ്​ ന​​ല്‍​​കി​​യി​​ട്ടും അ​​ത്​ അ​​വ​​ഗ​​ണി​​ച്ച്‌​ മ​​ല​​യാ​​ള സി​​നി​​മ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ഛത്രു​​വി​​ല്‍ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ്​ ഹി​​മാ​​ച​​ല്‍​​പ്ര​​ദേ​​ശ്​ കൃ​​ഷി​​മ​​ന്ത്രി റാം​​ലാ​​ല്‍ മാ​​ര്‍​​ക​​​ണ്ഡേ​​യു​​ടെ വാ​​ദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (45 minutes ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (1 hour ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (3 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (3 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (3 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (4 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (5 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (5 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (5 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (6 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (6 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (6 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (6 hours ago)

Malayali Vartha Recommends