Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്തിരുന്ന സുരേഷ് കുമാറിനെ മകള്‍ കീര്‍ത്തിയെ ഉപയോഗിച്ച് മമ്മൂട്ടി ട്രോളി!

13 SEPTEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

ചെറിയ കാലയളവിനുള്ളില്‍ തന്നെ സിനിമാരാംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു നിര്‍മാതാവും നടനുമായ സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളായ കീര്‍ത്തി. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തോടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും കീര്‍ത്തി സ്വന്തമാക്കി.

അടുത്തിടെ കുടുംബവുമൊത്ത് മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയപ്പോള്‍ കാരവന്‍ സംസ്‌കാരത്തോട് തനിക്കുള്ള എതിര്‍പ്പിനെ കുറിച്ച് അറിയാവുന്ന മമ്മൂട്ടി ഇതേപ്പറ്റി കീര്‍ത്തിയോടു പറഞ്ഞ കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാര്‍.

മമ്മൂക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടുപോയി തന്റെ കാരവനൊക്ക കാണിച്ചിട്ട് പറഞ്ഞു, നീയും ഇതുപോലൊന്ന് വാങ്ങണം.പക്ഷേ നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്-സുരേഷ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന പഴയകാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്തിരുന്നതെന്ന് സുരേഷ് കുമാര്‍ പറയുന്നു. പണ്ട് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്ന് സംസാരിക്കും. ചില നടന്മാര്‍ കാരവനില്‍ അഭയം തേടിയപ്പോള്‍ ആ സ്‌നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

പണ്ട് കാരവനെ എതിര്‍ത്ത താന്‍ ഇപ്പോള്‍ കാരവനില്‍ ഇരിക്കുന്നതു കാണുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends