സിഐഡി മോസയിലെ കാർ ദിലീപിന് മാത്രേ ഓടിക്കാൻ കഴിയൂ; കാരണം ദാ ഇതാണ്....
നമ്മെ ഏറെ ചിരിപ്പിച്ച സിനിമയം ദിലീപ് നായകനായി എത്തിയ സിഐഡി മൂസ എന്ന ചിത്രം. ജോണി ആന്റണി സംവിധാനം ചെയ്ത് ദിലീപും ഭാവനയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് സിഐഡി മൂസ അരങ്ങിൽ എത്തിയത്. പ്രായ ഭേതമെന്ന്യേ എല്ലാവര്ക്കും വളരെ പ്രിയപ്പെട്ട ചിത്രമായി മാറിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് സീനുകളില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്ത ഒരു കാറിനെ ആരും മറക്കില്ല . അത്രയേറെ ചിരിപ്പിച്ചതും അമ്പരപ്പിച്ചതുമായ കാർ ആണത്. ഈ കാറിനെ കുറിച്ച് ഇപ്പോള്‍ സി ഐ ഡി മൂസയിലെ ക്യാമറാമാന് രംഗത്ത് എത്തിയത്. ക്യാമറാമാന് സാലു ജോര്‍ജ് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാറിനെ കുറിച്ച് പറഞ്ഞത്.
'' ആ കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയുള്ളൂ. എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളൂ. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയും പോലെ 100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ്.'' - എന്നും സാലു ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha