Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

കല്യാണം കഴിക്കണം എന്ന ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം ഇതാണ് .... മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

09 NOVEMBER 2019 01:26 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനം ലക്ഷ്മി കാഴ്ച വെച്ചു.. പ്രായം അമ്പതിനോടടുത്തിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.. ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം ലക്ഷ്മി ഗോപാലസ്വാമി തുറന്ന് പറഞ്ഞിട്ടുണ്ട്...

എന്ത് കൊണ്ട് ഇത്രയും നാളായി വിവാഹം കഴിച്ചില്ല എന്ന സ്വകാര്യ ചാനല്‍ അവതാരികയുടെ ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി ഇതായിരുന്നു...കല്യാണം കഴിക്കണം ഭയങ്കര ആഗ്രഹം എനിക്കുമുണ്ട്. എന്നാല്‍ കഴിക്കാത്തതിന് പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം.

ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാന്‍സും. അതായിരുന്നു ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.

സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോള്‍ ഞാന്‍ കരുതുന്നു അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തില്‍ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയില്‍ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോള്‍ നടക്കും.

വിവാഹത്തോട് തനിക്ക് എതിർപ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കൽപ്പം. അത്തരമൊരാളെ കണ്ടെത്തിയാൽ ഏത് നിമിഷവും വിവാഹജീവിതത്തിന് താൻ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും… എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു

ഞാന്‍ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാന്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികൾ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയിൽ ഞാൻ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓർഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ ആളുടെ കൂടെ ഞാൻ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം.’–ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു

‘ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കൾ ഒരുപാട് പേർ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതിൽ വിവാഹം കഴിഞ്ഞവരുണ്ട്, മക്കൾ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തിൽ എനിക്ക് ആശങ്കയില്ല.’–ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ നടി ഇപ്പോഴും അഭിനയിക്കുന്നുണ്ട് . ഇതിന് പുറമെ സ്വദേശത്തും വിദേശത്തുമായി നൃത്തപരിപാടികളും സംഘടിപ്പിക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (4 minutes ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (12 minutes ago)

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (8 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (8 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (8 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (9 hours ago)

സ്വര്‍ണ വില,  (11 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (11 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (11 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (12 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (12 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (13 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (13 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (13 hours ago)

Malayali Vartha Recommends