വിമാനത്തിൽ കയറുമ്പോൾ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു !
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥ അനുഭവപ്പെട്ടത്. തുടർന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ താരത്തെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസൻ.
https://www.facebook.com/Malayalivartha