മറിമായത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ശ്രീകുമാറും സ്നേഹയും വിവാഹിതരാകുന്നു
മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. തൃപ്പൂണിത്തുറയില്‍ ഡിസംബര്‍ 11-ന് ആണ് വിവാഹം.
മറിമായത്തില്‍ സ്നേഹ, മണ്ഡോദരിയായും ശ്രീകുമാര്‍ ലോലിതന് എന്ന കഥാപാത്രമായുമാണ് എത്തുന്നത്.
സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മറിമായത്തില്‍ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക പ്രീതി നേടിയത്.
ഓട്ടന്‍ത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.
മറിമായത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha