ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !
ഒരു ഇടവേളയ്ക്കു ശേഷം ഭദ്രന് സംവിധാനം ചെയ്യുന്ന ജൂതന് എന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാകും. നേരത്തെ റിമ കല്ലിങ്കലിനെയാണ് ഈ റോളിന് നിശ്ചയിച്ചിരുന്നത്. സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ട മോഷന്‍ പോസ്റ്ററിലും റിമ കല്ലിങ്കലിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയതോടെ ആ റോളിലേയ്ക്ക് മംമ്തയാണ് കൂടുതല്‍ അനുയോജിക്കുകയെന്ന് മനസ്സിലായതോടെയാണ് തീരുമാനം മാറ്റിയതെന്ന് സംവിധാനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha