ഷെയ്ൻ നിഗത്തിന്റെ പുത്തൻ ലുക്കിൽ തലയിൽ കൈയ്വെച്ച് ആരാധകർ ...! ഞെട്ടലോടെ വെയിൽ ടീം..
മലയാളികളുടെ പ്രിയപ്പെട്ട അബിയുടെ മകൻ ഷെയിന്‍ നിഗം. ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ ഈ ഒരു മേൽവിലാസത്തിനപ്പുറം അഭിനയമികവ് കൊണ്ടും ഷെയിന്‍ നിഗം എന്ന താരത്തിനായി എന്നാ പറയുന്നതിൽ തർക്കമില്ല. എന്നാൽ ഷെയ്നെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല ,വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേ താരം പുതിയ പ്രതിഷേധ മുഖവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച് ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം. താൻ നടത്തുന്ന പ്രതിഷേധത്തിന്റെ സൂചനയായി മുടിയും താടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.
വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുന്നത്. സിനിമയാക്കായി നീട്ടി വളർത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടർന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു. എന്തായാലും സമൂഹമാധ്യമങ്ങൾ ഷെയിന്‍ നിഗത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ ചിത്രത്തിന് താഴെ രസകരമായ ട്രോളുകളും കളിയാക്കാലുകളും നിറയുകയാണ്.
https://www.facebook.com/Malayalivartha