എമ്പുരാന് വരുമോ ഇല്ലയോ ....പൃഥ്വിരാജിന് പറയാനുണ്ട് ചിലത് ..!
പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയേറ്ററുകളില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്' പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ എന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ് . ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നും മുരളി തിരക്കഥ എന്ന് കൈമാറുന്നോ ആ തീയ്യതിയില്‍ നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.
'സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്', പൃഥ്വിരാജ് പറയുന്നു. അതേസമയം പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ് താനെന്നും അത് പൂര്‍ത്തിയായാലുടന്‍ എമ്പുരാന്റെ എഴുത്ത് ആരംഭിക്കുമെന്നും മുരളി ഗോപിയും പറയുന്നു. എന്തായാലും ആരാധകർ എമ്പുരാനു വേണ്ടി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha