സാജൻ ബേക്കറി സിൻസ് 1962 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പുതുവർഷത്തിൽ റിലീസിനൊരുങ്ങുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രധാന അഭിനേതാക്കളായ അജു വർഗീസും ഗണേഷ് കുമാറും ആണ് ചിത്രത്തിൽ. സൈക്കിളിൽ അടുത്തുള്ള നദിയിലേക്ക് ഇരുവരും കുളിക്കാനായി യാത്ര ചെയ്യുന്നതാണ് പോസ്റ്ററിൽ കാണുന്നത്. ഗണേഷ് കുമാർ സൈക്കിൾ ചവിട്ടുകയും അജു പിന്നിൽ ഇരിക്കുകയും ചെയ്യുന്നു. രണ്ടുപേർക്കും ടവലുകൾ ഉണ്ട്, അജുവിന്റെ കയ്യിൽ ഒരു സോപ്പ് കേസുമുണ്ട്. “പമ്പാ നദിയിൽ കുളിക്കുന്നത് റാന്നി നിവാസികൾക്ക് മസ്റ്റാണ് ” എന്ന് പോസ്റ്റർ പങ്കിട്ട് അജു ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ഗണേഷും ഇന്നസെന്റും സൈക്കിളിൽ യാത്ര ചെയുന്ന ചിത്രം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി ട്രോളുകളും പോസ്റ്ററിന് ലഭിച്ചിരിക്കുകയാണ്. അരുൺ ചന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. അരുൺ ചന്തുവും അജു വർഗീസും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha