Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടം കയറി മുടിഞ്ഞു; മോശമായ രീതിയിൽ കടക്കാർ എന്നോട് സംസാരിച്ചിട്ടുണ്ട്; ഫോണ് എടുക്കാൻ പോലും തനിക്ക് പേടിയായിരുന്നു; ഇനി കടം വാങ്ങാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല;പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസ്

19 JANUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ ഒരു പ്രധാന ടാസ്‌ക്കാണ് എന്നെ അറിയാം എന്ന സെക്ഷൻ. നിർദേശിക്കപ്പെടുന്ന മത്സരാർത്ഥി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ ചെയ്യുന്നത്. ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും കയ്പ്പേറിയ നിമിഷങ്ങളും സ്വാധീനിച്ച വ്യക്തികളും എല്ലാം ഈ സെക്ഷനിൽ മറ്റുള്ളവവരോട് പങ്കുവെക്കപ്പെടുന്നു. ഓരോ മത്സരാർത്ഥിയെയും കൂടുതലായി അറിയാൻ സഹായിക്കുമെന്നതാണ് ഈ സെക്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. സന്തോഷത്തോടെ പറഞ്ഞു തുടങ്ങുന്ന മത്സരാർത്ഥികൾ അവസാനം പൊട്ടികരയുകയാണ് ഇവിടെ പതിവ്. വികാരപരമായ രംഗങ്ങളാണ് ഈ നിമിഷങ്ങളിൽ അരങ്ങേറുന്നത്. 13 ദിനങ്ങൾ പിന്നിട്ടപ്പോൾ ഇതുവരെ രാജിനി ചാണ്ടി, ആര്യ, വീണ നായർ ,സോമദാസ്‌ , അലക്‌സാൻഡ്രിയ, എലീന പടിക്കൽ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ എപ്പിസോഡിൽ മഞ്ജു പത്രോസ് ആണ് തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചത്.

താൻ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളർന്നതെന്നു മഞ്ജു വെളിപ്പെടുത്തി. വളരെ ദാരിദ്രയാവസ്ഥയിലാണ് താൻ ജീവിച്ചത്. വീട്ടിൽ കറണ്ട് വരുന്നതും പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു. വീട്ടിൽ ആദ്യമായി ടെലിവിഷൻ വാങ്ങുന്നതും താൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മയും തങ്ങളെ വളർത്തിയത്. അച്ഛൻ കൂലിപ്പണിക്കും വിറകു വെട്ടാനും ഒക്കെ പോകാറുണ്ടായിരുന്നു. അച്ഛൻ വളരെ ആരോഗ്യവാനായ മനുഷ്യനായിരുന്നു. ഉരുക്കു മനുഷ്യൻ എന്ന് തന്നെ പറയാം. സൂപ്പർ മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛൻ നടത്തി തരുമായിരുന്നു. അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും താൻ അറിഞ്ഞിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നു. ഭർത്താവിന് വളരെയധികം കടബാധ്യതകൾ ഉണ്ടെന്നു ഭർത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വർണ്ണം മുഴുവനും തൻ കടം വീട്ടാനായി നൽകി. എന്നാൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താൻ അതിനു ശേഷം തന്റെ സ്വർണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഭർത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളിൽ വീട്ടു ചെലവിനായി വീണ്ടും കടമ വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു. പൂച്ചയെപോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവർ വീട്ടിൽ വന്നും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്താൻ തുടങ്ങി. തനിക്ക് കാളിങ് ബെൽ കേൾക്കുമ്പോഴും ഫോണിന്റെ റിങ് കേൾക്കുമ്പോഴും പേടിയായിരുന്നു. കടക്കാരാണോ വിളിക്കുന്നതെന്നോർത്തു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവർ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ താൻ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റുമായിരുന്നില്ല. നീയാപണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും തനിക്കങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. തനിക്കതും സഹിക്കാനായില്ല. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്. കടം എല്ലാം തീർത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. പൊട്ടിക്കരഞ്ഞു കൊണ്ട് മഞ്ജു വെളിപ്പെടുത്തി.

ഏവരും ചേർന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചു. കഷ്ടപ്പാടിന്റെ സമയങ്ങളിൽ കൂടെനിൽക്കാത്ത സുഹൃത്തുക്കൾ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അതുക്കെ അവഗണിക്കണമെന്നു സാജു ഉപദേശിച്ചു. വികാര നിർഭരമായ നിമിഷങ്ങളായിരുന്നു കഴഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ്സിൽ അരങ്ങേറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends