Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

'രാച്ചിയമ്മ അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ അഭിനയിക്കില്ലായിരുന്നു'; വിവാദങ്ങൾക്ക് പ്രതികരണവുമായി നടി പാർവ്വതി തിരുവോത്ത്

20 JANUARY 2020 04:29 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങളിലൂടെ വാർത്തകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താരമാണ് പാർവതി തിരുവോത്ത്. തന്റെ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കൻ താരം മടിക്കാറില്. അതുകൊണ്ടു തന്നെ വിവാദങ്ങളിൽ പെടുന്നത് നടിക്ക് പതിവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ താരം ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒട്ടേറെ കടുത്ത വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ രാച്ചിയമ്മയുടെ പേരിലാണ് താരം വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. പാര്‍വതിക്കൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം രാച്ചിയമ്മയ്‌ക്കെതിരെ നിരവധി വിർമശനങ്ങളാണ് ഉയർന്നുവന്നത് . നോവലിൽ വായിച്ച രാച്ചിയമ്മയുടേതല്ല പാർവതിയുടെ ലുക്കെന്നും,​ കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമൊക്കെ പലരും പറഞ്ഞു. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, അഡ്വക്കേറ്റ് കുക്കു ദേവകി എന്നിവരാണ് ചിത്രത്തിലെ പാർവതിയുടെ കാസ്റ്റിംഗിനെതിരെ രംഗത്ത് വന്ന പ്രമുഖർ. ഇത്തരം വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവ്വതി ഇപ്പോൾ . രാച്ചിയമ്മ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നെങ്കിൽ താൻ അഭിനയിക്കില്ലായിരുന്നു. എന്നാൽ രാച്ചിയമ്മ ഒരു ഫിക്ഷൻ കഥാപാത്രമാണ്. അതുകൊണ്ടാണ് താൻ ഈ വേഷം ഏറ്റെടുതത് എന്നാണ് വിവാദങ്ങൾക്ക് മറുപടിയായി പാർവതി പ്രതികരിച്ചത് . കോഴിക്കോട് നടന്ന 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്ര മേളയിലാണ് പാർവ്വതി ഇക്കാര്യം വെളിപ്പടുത്തിയത്. കറുത്ത രാച്ചിയമ്മയായി വെളുത്ത പാർവ്വതി എങ്ങനെ അഭിനയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരത്തിന്റെ മറുപടി. കൂടുതൽ ചർച്ചകൾ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാർവ്വതി പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവറിലാണ് പാര്‍വതി എത്തുന്നത്. മുന്നറിയിപ്പ്, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണുവാണ് ചിത്രമൊരുക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചത് . പീരുമേടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജിയില്‍പ്പെട്ട സിനിമയാണ് രാച്ചിയമ്മ. ആഷിക്ക് അബു,രാജീവ് രവി. ജയ് കെ തുടങ്ങിയവരാണ് മറ്റ് സിനിമൾ ഒരുക്കുന്നത് . പെണ്ണും ചെറുക്കനും എന്നാണ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, സംയുക്ത മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends