Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജിത്ത് കുമാർ സൂചിപ്പിച്ച ബിഗ് ബോസ്സിലെ ആ വമ്പൻ സ്രാവുകൾ ആരൊക്കെ.. ഇനി ബിഗ് ബോസ് ഭരിക്കുന്നത് ഇവരാണോ..ഇവർ പ്രബലരാണെന്ന രജിത്ത് കുമാറിന്റെ വാക്കുകൾ നൽകുന്ന സൂചന എന്ത്.. .. മൂവർ സംഘം ഭയപ്പെടുന്നത് ആരെയൊക്കെ.. ഇനി ബിഗ് ബോസ്സിൽ നടക്കുന്ന സംഭവങ്ങളെ ആകാംഷയോടെ ഉറ്റുനോക്കി പ്രേക്ഷകർ

21 JANUARY 2020 02:24 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് രണ്ടാഴ്ച പിന്നിടുമ്പോൾ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ് ഹൗസിൽ നടക്കുന്നത്. ചേരികളായി തിരിഞ്ഞുള്ള പടവെട്ടലിന് ഒരുങ്ങുകയാണ് മത്സരാർത്ഥികൾ. ഇനി കളി വേറെ ലെവൽ എന്ന് അമരക്കാരനായ മോഹൻ ലാൽ പറയുന്നത് വെറുതെയല്ല. വേറെ ലെവൽ കളികൾ തന്നെയാണ് ഇപ്പോൾ ബിഗ് ഹൗസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഗെയിമിലേക്ക് ഇറങ്ങി കഴിഞ്ഞു. ബിഗ് ബോസ്സിൽ ഇനി സംഭവിക്കുന്നത് അട്ടിമറി നീക്കങ്ങൾ. സംഘങ്ങളായി തിരിഞ്ഞുള്ള പടവെട്ടലാണോ ഇനി മത്സരാത്ഥികൾ തമ്മിൽ നടക്കാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ എപ്പിസോഡിൽ ആണ് ഇതിന്റെ സൂചനകൾ ലഭിക്കുന്നത്. രജിത്ത് കുമാറാണ് ബിഗ് ബോസ്സിൽ പുതിയ നീക്കങ്ങൾക്ക് പദ്ധതിയിടുന്നത്.

കഴിഞ്ഞ എപ്പിസോഡിലെ രജിത്ത് കുമാർ, എലീന പടിക്കൽ, പരീക്കുട്ടി എന്നിവരുടെ സംഭാഷണമാണ് പുതിയ നീക്കങ്ങളുടെ സൂചന നൽകുന്നത്. ഇവർ മൂന്നുപേരും ചേർന്ന് വിശ്രമ മുറിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. ഇനി തങ്ങൾ മൂന്നുപേരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മറ്റുള്ളവർ പ്രബലരാണെന്നും തങ്ങൾ ഒരുമിച്ചു നിന്നാൽ മാത്രമേ അവരെ നേരിടാൻ പറ്റുകയുള്ളു എന്നുമാണ് മൂവരും ചേർന്ന് തീരുമാനിക്കുന്നത്. തങ്ങൾ ഒറ്റകെട്ടായി നിൽക്കണമെന്നുള്ള നിർദേശം ആദ്യം മുന്നോട്ടു വെക്കുന്നത് എലീനയാണ്. എന്നാൽ തങ്ങൾ മൂന്നുപേരും ഒത്തുചേർന്നു നിന്നാലും കാര്യമൊന്നുമില്ല എന്ന രീതിയിലാണ് രജിത്ത് കുമാർ സംസാരിച്ചത്. എന്നാൽ അതൊക്കെ രജിത്തിന്റെ തോന്നലാണെന്നും ഒന്നിച്ചു നിന്നാൽ അവരെയൊക്കെ നേരിടാനാകും എന്നാണ് എലീന അഭിപ്രായപ്പെട്ടത്. തുടർന്ന് മൂവരും ചേർന്ന് മറ്റുള്ളവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തുടർന്നാണ് ബിഗ് ബോസ്സിലെ വമ്പൻ സ്രാവുകളെപ്പറ്റി രജിത്ത് കുമാർ സൂചിപ്പിക്കുന്നത്. ബിഗ് ബോസ്സിലെ ശക്തരായ സ്ത്രീകളായ ആര്യ, വീണ നായർ, മഞ്ജു പത്രോസ് തെസ്നി ഖാൻ എന്നിവരെയാണ് രജിത്ത് കുമാർ വമ്പൻ സ്രാവുകൾ എന്ന് പരാമർശിക്കുന്നത്. എന്നാൽ തെസ്നി ഖാനെ ഒഴിവാക്കാമെന്നും മറ്റു മൂന്നുപേരാണ് ശക്തരെന്നും രജിത്ത് കുമാർ പരാമർശിക്കുന്നുണ്ട്. ഇനി സൂക്ഷിച്ചു മുന്നോട്ട് പോകണമെന്നും ഒക്കെ മൂവരും ചേർന്ന് പദ്ധതിയിടുന്നതും കാണാം.

ബിഗ് ബോസ്സിലെ ഏറ്റവും നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്ന മത്സരാത്ഥികളാണ് ആര്യയും വീണയും മഞ്ജു പത്രോസും. എല്ലാ കാര്യങ്ങളിലും വളരെ സജീവമായി തന്നെ ഇവർ ഇടപെടുന്നുമുണ്ട്. വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളിലുമൊക്കെ ഇവർ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതും കാണാറുണ്ട്. ടാസ്ക്കുകളിൽ എല്ലാം തന്നെ വളരെ ആവേശത്തോടെ തന്നെ ഇവർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിലെ മത്സരാര്ഥികളിൽ ഒരാളായിരുന്നു ആര്യ. സുരേഷ്, പ്രദീപ്, എന്നിവരോടൊപ്പമാണ് ആര്യ മത്സരിച്ചത്. വളരെ പോരടിത്തന്നെ രണ്ടാം സ്ഥാനത് എത്തുകയും ചെയ്തു. കഴിഞ്ഞ എപ്പിസോഡിൽ പരീക്കുട്ടി ഫേക്ക് ആണെന്നും ആര്യ വീണയോട് പരാമർശിച്ചിരുന്നു. ഈ സൂചന പരീക്കുട്ടിയെകൊണ്ട് തന്നെ ആര്യ തന്ത്രപൂർവം പറയിക്കുകയായിരുന്നു. കൂടാതെ എലീനയെ തനിക്ക് മുന്‍പുതന്നെ വ്യക്തിപരമായി അറിയാമെന്നും ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്ടീവുമാണ് എലീനയെന്നുമുള്ള അഭിപ്രായവും ആര്യ മറ്റ് മത്സരാര്ഥികളോട് പങ്കു വെച്ചിരുന്നു.ബുദ്ധിപരമായ സംസാരിക്കുന്നതായാണ് സ്വന്തം ധാരണയെങ്കിലും പറയുന്നതെല്ലാം മണ്ടത്തരമാണെന്നും അതിനാലാണ് എലീനക്ക് ട്രോളുകൾ നേരിടേണ്ടി വരുന്നതെന്നും ആര്യ അഭിപ്രായപ്പെട്ടിരുന്നു.

ഏതായാലും ഇനി ബിഗ് ബോസ്സിൽ വിവിധ ഗ്രുപ്പുകളുടെ പ്രകടനമാണോ നടക്കാൻ പോകുകയെന്നു വരും എപ്പിസോഡുകളിൽ കണ്ടറിയാം. ആര്യയുടെ നേതൃത്വത്തിൽ ഒരു സംഘവും രജിത്തിന്റെ നേതൃത്വത്തിൽ ഒരു സംഘവും ആണോ ഇനി ബിഗ് ബോസ്സിലെ പ്രധാന എതിരാളികൾ എന്ന് വരും ദിനങ്ങൾ മനസ്സിലാക്കിത്തരും എന്ന കാത്തിരിപ്പിലാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends