സീരിയൽ മേഖലയിൽ മൂന്നര വർഷത്തോളമായി, ഒരുപാട് സങ്കടകരമായ വിഷമങ്ങൾ അനുഭവിച്ചു ; ഒരു ഇടവേളയെടുക്കുമ്പോൾ അതെല്ലാം വെളിപ്പെടുത്തും; തുറന്ന് പറഞ്ഞ് സുചിത്ര നായർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര. വാനമ്പാടി സീരിയലിലിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയായിരുന്നു. തന്റെ ജീവിത പങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സുചിത്ര മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് പോലെ ജീവിത പങ്കാളി കാണാൻ ഭംഗി ഉണ്ടായിരിക്കണമെന്നും . അതെ സമയം തന്നെ ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നുമാണ് സുചിത്ര പറയുന്നത് അതെ സമയം തന്നെ ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് താൻ സങ്കൽപ്പിക്കില്ലെന്നും സുചിത്ര അഭിമുഖത്തിൽ പറയുകയുണ്ടായി
പ്രണയത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട് . മനുഷ്യനായയാൽ പ്രണയം വേണം. എന്നാൽ അതൊരു വ്യക്തിയോട് ആവണമെന്നില്ല എന്ന അഭിപ്രായമാണ് സുചിത്രയ്ക്ക്.
നമ്മൾ ചെയ്യുന്ന പ്രവർത്തയോട് അടുപ്പണം കാണിക്കണം. എന്നാൽ മാത്രമേ അത് വിജയം നേടുകയുളൂ. അതിന്റെ മികച്ച ഉദാഹരണമാണ് വന്പാടിയിലെ പത്മിനി. പപ്പി എന്ന കഥാപാത്രത്തിനോട് ആത്മാർത്ഥ കാണിച്ചത് കൊണ്ടാണ് പ്രേക്ഷകർ തന്നെ സ്നേഹിക്കുന്നതെന്ന് സുചിത്ര പറയുന്നു
സീരിയൽ മേഖലയിൽ മൂന്നര വർഷത്തോളമായി.. ഈ കാലഘട്ടത്തിൽ തുറന്ന് പറയാൻ കഴിയാത്ത ഒരുപാട് സങ്കടകരമായ വിഷമങ്ങൾ താൻ അനുഭവിച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് തുറന്ന് പറയാൻ തയ്യാറല്ല. പക്ഷെ സീരിയലിൽ നിന്ന് ഇടവേളയെടുക്കുമ്പോൾ അതെല്ലാം തുറന്ന് പറയുമെന്നും സുചിത്ര പറയുന്നു
നമുക്ക് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി സ്നേഹം മറ്റുള്ളവർക്ക് നൽകുക . തിരിച്ച് ലഭിയ്ക്കുന്നത് ഫേക്കായിരിക്കും. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നൂറ് ശതമാനവും അത് സത്യമായിരിക്കുന്നു. ദേഷ്യം വരുമ്പോൾ ആരോടാണെങ്കിലും പറഞ്ഞ് തീർക്കണം. കപട മുഖം ഉള്ളിലൊതുക്കി പെരുമാറാൻ ശ്രമിക്കരുതെന്നും സുചിത്ര കൂട്ടിച്ചേർത്തു
"
https://www.facebook.com/Malayalivartha