പ്രായം വെറും ഒരു നമ്പറല്ലാ...45 വയസ്സാകാൻ ഇനിയും സമയമുണ്ട്’; യഥാർഥ പ്രായം വെളിപ്പെടുത്തി റിമി ടോമി...

വർഷങ്ങൾ കഴിയും തോറും റിമിയുടെ സൗന്ദര്യവും കൂടി കൂടി വരികയാണ്. ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് റിമി ടോമി ..ലോക് ഡൌൺ സമയമായി ശേഷം സോഷ്യൽ മീഡിയയിൽ പഴയതിനെക്കാളും സജീവമാണ് റിമി ടോമി
റിമി ഏറ്റവും പുതുതായി പങ്കിട്ട ഒരു ചിത്രമാണ് ഏറെ വൈറൽ ആയത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർ ഏറെ രസകരമായ പല കമന്റുകളും പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്
നാൽപ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
പോസ്റ്റ് വൈറലായതോടെ റിമിയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. റിമിക്ക് 45 വയസ്സ് ഉണ്ടോ എന്നായിരുന്നു പലരുടെയും സംശയം.
ആരാധകന്റെ കമന്റ് വൈറൽ ആയതിനു പിന്നാലെ, റിമി ടോമി മറുപടി നൽകിയതും ആരാധകർ ഏറെ ആഘോഷമാക്കി. '45 അല്ല അൻപതായിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ', എന്ന മറുപടിയാണ് റിമി ടോമി ചിരിച്ചുകൊണ്ട് നൽകിയത്
ഇപ്പോഴും ചുള്ളത്തിയായിരിക്കുന്നതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്. റിമിയെ ലേഡി മമ്മൂട്ടി എന്ന് പലരും അഭിസംബോധന ചെയ്തു.
ചർച്ചകൾ വർധിച്ചതോടെ യഥാർഥ പ്രായം റിമി ടോമി വെളിപ്പെടുത്തി. ‘നാൽപത്തിയഞ്ചു വയസ്സാകാൻ ഇനിയും എട്ട് വർഷം കൂടി എടുക്കും കേട്ടോ’ എന്നായിരുന്നു ഗായികയുടെ മറുപടി. പോസ്റ്റിനു പിന്നാലെ വീണ്ടും ആരാധകരുടെ പ്രതികരണങ്ങൾ എത്തി. പ്രായം ഒക്കെ വെറും നമ്പർ മാത്രമാണെന്നും എന്നും ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നുമാണ് ആരാധകപക്ഷം.
https://www.facebook.com/Malayalivartha