അച്ഛന്‍ ബോഡി ബില്‍ഡറാണോ? എന്ന് മമംത 'അപ്പന്‍ വന്‍ പൊളി മാനെ' എന്ന് പൃഥ്വിരാജ്; ഏറ്റവും മികച്ച ചിത്രമെന്ന് പൂര്‍ണിമ അപ്പനെയും മകനെയും ആഘോഷിച്ച് സോഷ്യല്‍ മീഡിയ വീഡിയോ കാണാം

മസില്‍ പെരുക്കി സ്റ്റാലായി നില്‍ക്കുന്ന ടോവിനോയുടെ അടുത്തു തന്നെയാണ് കക്ഷിയുടേയും നില്‍പ്പ്. ബോഡിയില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു കളഞ്ഞു എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റായി രേഖപ്പെടുത്തുന്നത്. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന ടൊവീയുടെ അച്ഛനെ അഭിനന്ദിക്കാനും ആരും മറന്നില്ല.
അച്ഛന്‍ ബോഡി ബില്‍ഡറാണോ എന്ന സംശയവുമായി നടി മംമ്തയെത്തി. അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ മറുപടിയും നല്‍കി. അപ്പന്‍ വന്ന് പൊളി മാന്‍ എന്നാണ് നടന്‍ പൃഥ്വിരാജിന്റെ കമന്റ്. വളരെ പ്രചോദനമായിരിക്കുന്നു എന്നാണ് ഗീതു മോഹന്‍ദാസിന്റെ കമന്റ്. ഇന്ന് ഇന്റര്‍നെറ്റില്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച ചിത്രമാണിതെന്ന കമന്റുമായി പൂര്‍ണിമ ഇന്ദ്രജിത്തും രംഗത്തുവന്നു.,
https://www.facebook.com/Malayalivartha