പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്...; ഹരീഷ് പേരടി

ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക് വിവാദത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സ്റ്റാര്‍ മാജിക് പരിപാടിയില്‍ നടന്‍ മോഹന്‍ലാലിനെ അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫ്‌ളവേഴ്‌സ് ചാനല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വിവാദത്തിനിടയാക്കിയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോബിയും ക്ഷമോ ചോദിച്ച് വീഡിയോ പങ്കുവച്ചിരുന്നു. മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിശേഷിപ്പിച്ചതോടെയായിരുന്നു ആരാധകര്‍ ഈ പരിപാടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയത്.
ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.
ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്...കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്...ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോയെന്ന് ഹരീഷ് പേരടി ഫേ്‌സബുക്കില്‍ ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്.... ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്...കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്... ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോ?...
ഒരു നടന്‍ എന്ന നിലക്ക് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു... പ്രിയപ്പെട്ട ലാലേട്ടാ.. ഈ ഫാന്‍സുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തും...
https://www.facebook.com/Malayalivartha